51,000 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ പിന്തള്ളി. വുഹാനിൽ 50,333 പേരില്‍ വൈറസ് ബാധിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 3,869 പേര് മരണപ്പെടുകയും ചെയ്തിരുന്നു. രാജ്യത്ത് കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ ഇതുവരെ 90,000 പേരിലാണു രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചൈനയിലെ രോഗബാധിതരുടെ എണ്ണത്തെയും മഹാരാഷ്ട്ര മറികടന്നു. ചൈനയിൽ 84,000 കകൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്ന 60 ശതമാനം കേസുകളും മുംബൈയിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 2,259 പേർക്കു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 120 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 3,289 ആയി. മുംബൈയില്‍ മാത്രം 1760 രോഗികൾ മരിച്ചു.