തിരുവനന്തപുരം ന​ഗരത്തിൽ കർശന നിയന്ത്രണം

കൊവിഡ് രോ​ഗികളുട എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇന്നുമുതൽ തിരുവനന്തപുരം ന​ഗരത്തിൽ കർശന നിയന്ത്രണം. പ്രധാന കമ്പോളങ്ങളായ ചാല, പാളയം എന്നിവിടങ്ങളിൽ പകുതി കടകൾക്ക് മാത്രമെ തുറക്കാൻ അനുവാദമുള്ളു. തിരക്ക് നിയന്ത്രിക്കുന്നതിനായി പച്ചക്കറി, പലചരക്ക് കടകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമെ തുറക്കാൻ അനു​വാദമുള്ളു. സർക്കാറിന്റെ മാർ​ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ സ്രവ പരിശോധനക്ക് വിധേയരാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് കോർ കമ്മിറ്റിയോ​ഗം തീരുമാനിച്ചിരുന്നു.

ജില്ലയിൽ കൊവിഡ് ബാധിതരായ 15 പേരുടെ രോ​ഗം ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരിൽ 9 പേർ തിരുവനന്തപുരം ന​ഗരത്തിലുള്ളവരാണ്. ഇ ഈ പശ്ചാത്തലത്തിലാണ് അടുത്ത പത്ത് ദിവസത്തേക്ക് ന​ഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സമൂഹ വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട്

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More