മഹാരാഷ്ട്രയിലെ കൊവിഡ് ഗ്രാഫ് ഉയരുന്നു; ഒറ്റദിനം 5,000 രോഗികൾ

മഹാരാഷ്ട്രയില്‍ ആദ്യമായി കൊവിഡ് പ്രതിദിനക്കേസുകള്‍ അയ്യായിരം കടന്നു. രോഗികളുടെ എണ്ണത്തിലെ ഏറ്റവും വലിയ വർധനയാണിത്. ആകെ രോഗികളുടെ എണ്ണം 1,52,765 കവിഞ്ഞു. മരണം 7106 ആയി. മുംബൈയിൽ 117 പേർ ഉൾപ്പെടെ സംസ്ഥാനത്ത് 175 പേര്‍ കൂടി മരിച്ചു. ആദ്യമായാണ് രാജ്യത്തെ ഒരു സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ഒരു ദിവസം അയ്യായിരം കടക്കുന്നത്. രണ്ട് ദിവസം കൊണ്ട് പതിനായിരത്തിനടുത്ത് കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉണ്ടായത്. 

കോവിഡ് ബാധിച്ച് മുംബൈയിൽ 2 പൊലീസുകാർ കൂടി മരിച്ചു. സംസ്ഥാനത്തു മരിച്ച പൊലീസുകാർ 56. രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 4516 ആയി. താനെയില്‍ ആകെ രോഗബാധിതരുടെ എണ്ണം 30,000 കടന്നു. ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.

അതേസമയം, തുടർച്ചയായ രണ്ടാം ദിവസവും 3000– ൽ ഏറെപ്പേർക്കു രോഗം ‌സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിൽ രോഗബാധിതർ 74622 ആയി. 445 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കർണാടകയിലെ കോവിഡ് ബാധിതർ 11005 ആണ്.

Contact the author

National Desk

Recent Posts

Web Desk 10 months ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 1 year ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 1 year ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 1 year ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More