ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 71,216 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.തൊട്ടുമുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ 49,950 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ ഇത് യഥാക്രമം 21,948,19 ,428, 18,256, 18,339,19,308 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. അതിനു തൊട്ടു മുന്‍ദിവസങ്ങളില്‍ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് ഏകദേശം 18000 ത്തിനും 19000 ത്തിനും ഇടയില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ പ്രതിദിന രോഗീനിരക്ക് 25,000 ത്തിലധികമായി വര്‍ദ്ധിച്ചിരിക്കുകയാണ്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 76,9052 ലെത്തി. ഇതിനകം 4,76,554 പേര് രോഗവിമുക്തരായി. 4,97,698 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്. ഇത്തരത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.
മൊത്തം രോഗവ്യാപനത്തിന്റെ കണക്കനുസരിച്ച് കൊവിഡ്-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്ന ഇന്ത്യ, രോഗീ വര്‍ദ്ധനവിന്റെയും രോഗീ സ്മ്ഖ്യയുടെയും കാര്യത്തില്‍ റഷ്യയെ മറികടന്നിരിക്കുകയാണ്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 2475 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. 350-400-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണനിരക്ക് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 21,144 ആയി.