കീം പരീക്ഷയെഴുതിയ ഒരു കുട്ടിക്ക് കൂടി കൊവിഡ്

കീം പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ്. തിരുവനന്തപുരം വലിയതുറ സെന്റ്ആന്റണീസ്  സ്കൂളിൽ പരീക്ഷയെഴുതിയ പൂന്തുറ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരീക്ഷയെഴുതന്ന സമയത്ത് കുട്ടിക്ക് രോ​ഗ ല​ക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഈ മാസം 20 നാണ് ഇവർക്ക് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ അമ്മക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടർന്നാണ് കുട്ടയെ പരിശോധിച്ചത്. ഈ മാസം 16 ലെ കീം പരിക്ഷ എഴുതിയ അഞ്ചാമത്തെ വിദ്യാർത്ഥിക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

തിരുവനന്തപുരത്ത് തൈക്കാട് കേന്ദ്രത്തിൽ  കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  ഇതിൽ ഒരു കുട്ടിക്ക് രോ​ഗ ലക്ഷണം ഉള്ളതിനാൽ പ്രത്യേക മുറിയിൽ ഇരുന്നാണ് പരീക്ഷ എഴുതിയത്. അതേ സമയം രണ്ടാമത്തെ വിദ്യാർത്ഥി മറ്റ് കുട്ടികൾക്ക് ഒപ്പമാണ് ഇരുന്നത്. ഈ ക്ലാസിൽ പരീക്ഷ എഴുതിയ കുട്ടികളോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.  പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ പൂർണ വിവരങ്ങൾ അധികൃതരുടെ കൈവശമുള്ളതിനാൽ സമ്പർക്കപ്പട്ടിക സങ്കീർണമാവില്ല. വിദ്യാർത്ഥികൾ തമ്മിൽ സാമൂ​ഹ്യ അകലം പാലിച്ചതിനാൽ പ്രശ്നം ​ഗുരുതരമാവില്ലെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ നി​ഗമനം. 

ഇത് കൂടാതെ കോഴിക്കോട് ജില്ലയിലും കൊല്ലം ജില്ലയിലും പരീക്ഷയെഴുതിയ ഓരോ കുട്ടികൾക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More