കൊവിഡ് -19 രോഗികള്‍ക്ക് പ്ലാസ്മ ചികിത്സ പ്രയോഗിക്കുന്നതിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) അടിയന്തര അംഗീകാരം നല്കി. രോഗ മുക്തരായ ആളുകളില്‍ നിന്ന് ആന്റിബോഡി അടങ്ങിയ രക്ത പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ രീതിയാണ് പ്ലാസ്മ തെറാപ്പി. അമേരിക്കായില് ഇതിനകം തന്നെ 70,000 ത്തിലധികം ആളുകളില്‍ ഇത് പ്രയോഗിച്ചു. ആദ്യകാല പരീക്ഷണങ്ങളില്‍ ചികിത്സ സുരക്ഷിതമാണെന്ന് എഫ്ഡിഎ സൂചിപ്പിക്കുന്നു, എന്നിരുന്നാലും ഫലപ്രാപ്തി കൂടുതല്‍ തെളിയിക്കേണ്ടതുണ്ട്.
രാഷ്ട്രീയ കാരണങ്ങളാല്‍ എഫ്ഡിഎ പ്രതിരോധ കുത്തിവയ്പ്പുകളും ചികിത്സകളും തടസ്സപ്പെടുത്തുന്നുവെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് എഫ്ഡിഎയുടെ അടിയന്തര അനുമതി.
ചൈന വൈറസിനെതിരായി എണ്ണമറ്റ ജീവന് രക്ഷിക്കുന്ന പോരാട്ടത്തില്‍ ചരിത്രപരമായ പ്രഖ്യാപനം നടത്തിയതില്‍ സന്തുതാന്ഷ്ടനാണെന്ന് ട്രംപ് പറഞ്ഞു. പ്ലാസ്മ തെറാപ്പിയെ പവര്‍ഫുള്‍ തെറാപ്പി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.