കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ബ്ലഡ് ക്യാന്‍സര്‍ രോഗികളെ: പഠനം

ബ്ലഡ് കാന്‍സര്‍ രോഗികളെയാണ് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത പഠനം. യുകെ-യിലെ കൊറോണ വൈറസ് കാന്‍സര്‍ മോണിറ്ററിംഗ് പ്രോജക്റ്റ് (യുകെസിസിഎംപി), ലാന്‍സെറ്റ് ഓങ്കോളജിയിലെ ഗവേഷകരാണ് ബ്ലഡ് കാന്‍സര്‍ രോഗികള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ രോഗം കഠിനമാവാനുള്ള സാധ്യത 57% ത്തോളമാണെന്ന് കണ്ടെത്തിയത്.

മറ്റ് കാന്‍സര്‍ രോഗികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്തനാര്‍ബുദം പോലുള്ള അസുഖം ഉള്ളവരില്‍ അപകടസാധ്യത കുറവാണെന്നും അവര്‍ പറയുന്നു. കൂടാതെ, പ്രായവും ഒരു ഘടകമാണ്. 80 വയസ്സിനു മുകളിലുള്ള കാന്‍സര്‍ രോഗികളില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് ഉണ്ടെന്ന് പഠനം കണ്ടെത്തി. 2020 ന്റെ തുടക്കത്തില്‍ കൊവിഡ് ആഗോളതലത്തില്‍ വ്യാപിച്ചപ്പോള്‍ അണുബാധ സാധ്യത കൂടുതലുള്ളതും, ഗുരുതരമാവാന്‍ സാധ്യതയുള്ളതുമായ ഒരു ഉപഗ്രൂപ്പാണ് കാന്‍സര്‍ രോഗികളെന്ന് മകണ്ടെത്തിയിരുന്നു.  ഈ ആശങ്കയാണ് പഠനം നടത്തുന്നതിന് കാരണമായത്.

മാര്‍ച്ച് മുതല്‍ യുകെയിലുടനീളമുള്ള 60 ലധികം കാന്‍സര്‍ സെന്ററുകള്‍ യുസിസിഎംപി ഡാറ്റാബേസിലേക്ക് കൊവിഡ് ബാധിച്ച മുതിര്‍ന്ന കാന്‍സര്‍ രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ പ്രായം, ലിംഗഭേദം, ട്യൂമര്‍ തരം തുടങ്ങിയ വിവരങ്ങളുപയോഗിച്ചാണ് വിശകലനം നടത്തിയത്. ഹെമറ്റോളജിക്കല്‍ ക്യാന്‍സര്‍ രോഗികള്‍ക്ക്, പ്രത്യേകിച്ച് പ്രായമായ രോഗികള്‍ക്കും രക്താര്‍ബുദമുള്ളവര്‍ക്കും, മറ്റു രോഗികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ കഠിനമായ കൊവിഡ് ബാധ ഉണ്ടെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More