മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ അന്വേഷണം

ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ യുവേഫയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ ബോഡി അന്വേഷണം പ്രഖ്യാപിച്ചു. നിയമപരമല്ലാത്ത സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിറ്റി കുറ്റം ചെയ്തതായി യുവേഫ കണ്ടെത്തിയിരുന്നു. അതോടെ നിലവിലെ പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ രണ്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിനു പുറമേ പ്രഖ്യാപിച്ച അന്വേഷണം സിറ്റിയുടെ തിരിച്ചുവരവിനുള്ള സാധ്യതതന്നെ ചിലപ്പോള്‍ ഇല്ലാതാക്കിയേക്കാം.

യൂറോപ്പിലെ ഫുട്ബോൾ ക്ലബ്ബുകൾ വരവിനേക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നത് തടയാനാണ് 2009-ല്‍ യുവേഫ ഫിനാൻഷ്യൽ ഫെയർ പ്ലേ (എഫ്എഫ്പി) നിയമങ്ങൾ കൊണ്ടുവന്നത്. സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന വരുമാനം പെരുപ്പിച്ചു കാട്ടിയ സിറ്റി ആ നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് 2012-2016 കാലഘട്ടത്തില്‍ സിറ്റി താരങ്ങളുടെ ട്രാന്‍സ്ഫറുകള്‍ക്കും മറ്റുമായി വന്‍തോതില്‍ പണം ചിലവഴിച്ചു. എന്നാല്‍, ആരോപണം അന്വേഷിച്ച യുവേഫയുടെ അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാന്‍ സിറ്റി കൂട്ടാക്കിയുമില്ല.  അബുദാബി രാജകുടുബാംഗം ഷെയ്ഖ് മൻസൂറിന്റെ ഉടമസ്ഥതയിലുള്ള അബുദാബി യുണൈറ്റഡ് ഗ്രൂപ്പാണ് 2008 മുതൽ സിറ്റി ഫുട്ബോള്‍ ഗ്രൂപ്പിന്‍റെ ഉടമകള്‍.

അതേസമയം നിലവിലെ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി കളിക്കുന്നത് വിലക്കോ അന്വേഷണമോ മൂലം യുവേഫക്ക് തടയാനാവില്ല. ഫെബ്രുവരി 26-ന് റയല്‍ മാഡ്രിഡുമായുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരം നിശ്ചയിച്ച പ്രകാരം നടക്കും. അടുത്ത സീസണ്‍ മുതലായിരിക്കും പരമാവധി വേഗത്തില്‍ ശിക്ഷാ നടപടികള്‍ ആരംഭിച്ചാല്‍ പോലും വിലക്ക് പ്രാബല്യത്തില്‍ വരിക. 

Contact the author

Sports Desk

Recent Posts

Sports Desk 15 hours ago
Football

അര്‍ജന്റീനയെ പരാജയപ്പെടുത്തിയ സൗദി ടീമിന്‍റെ പരിശീലകന്‍ രാജിവെച്ചു

More
More
Sports Desk 6 days ago
Football

വരും വര്‍ഷങ്ങളില്‍ മികച്ച ടൂര്‍ണമെന്‍റുകളില്‍ ഒന്നായി സൗദി ലീഗ് മാറും - റൊണാള്‍ഡോ

More
More
Sports Desk 1 week ago
Football

ഇവാൻ വുകുമാനോവിച്ചിന് വിലക്കുണ്ടായേക്കുമെന്ന് സൂചന

More
More
Sports Desk 1 week ago
Football

യൂറോ കപ്പ്‌ യോഗ്യതാ മത്സരം; റൊണാൾഡോയെ തിരിച്ചുവിളിച്ച് പോര്‍ച്ചുഗല്‍

More
More
Web Desk 2 weeks ago
Football

മെസ്സിയെ പിരിച്ചുവിടാനൊരുങ്ങി പി എസ് ജി -റിപ്പോര്‍ട്ട്‌

More
More
Sports Desk 2 weeks ago
Football

'കാല്‍ പന്തിനെ സ്നേഹിക്കുന്ന ഓരോ മലയാളികള്‍ക്കും വേണ്ടി' ടോട്ടന്‍ ഹാം

More
More