രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 63,326 പേര്‍ക്ക് കൊവിഡ്‌; 789 മരണം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,326  പേര്‍ക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. ഇന്നലെയിത് 77,819 ആയിരുന്നു. രാജ്യത്ത് കഴിഞ്ഞ ആഴ്ച്ചയില്‍ അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇടയ്ക്ക് അല്പം കുറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വീണ്ടും മുകളിലെത്തിയിരിക്കുകയാണ്. 

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 36,87,939 ലെത്തി. 28,37,377 പേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ്‌-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്. കൊവിഡ്‌ വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം മൂന്നാമാതായാണ് ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിദിന രോഗീ വര്‍ദ്ധനവ്‌ മേല്‍ പറഞ്ഞ രണ്ടു രാജ്യങ്ങളെക്കാള്‍ കൂടുതലാണ്. ഇത് തുടര്‍ന്നാല്‍ ലോക പട്ടികയില്‍ ഇന്ത്യ അടുത്ത ദിവസങ്ങളില്‍ ബ്രസീലിനെ പിന്തള്ളി ലോക പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തനാണ് സാധ്യത.

24 മണിക്കൂറിനുള്ളില്‍ 789 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 956 പേര്ക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുപ്രകാരം രാജ്യത്തെ ശരാശരി പ്രതിദിന കൊവിഡ്‌ മരണം 900 ആണെന്ന് പറയാം. ഇത് ആയിരത്തിലെത്താനുള്ള പ്രവണതയാണ് കാണിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്തെ കൊവിഡ്‌ മരണം 65,485 ആയി. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More