ആന്ധ്രാപ്രദേശില്‍ ജനങ്ങളില്‍ 20% പേര്‍ക്ക് കൊറോണ വിരുദ്ധ ആന്‍റിബോഡി രൂപപ്പെട്ടു - പഠനം

ഡല്‍ഹി: ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ജനങ്ങളില്‍ 20 ശതമാനത്തോളം പേര്‍ക്കും കൊറോണ വൈറസിനെതിരായ ആന്റിബോഡികള്‍ വികസിച്ചതായി സെറോ  സര്‍വ്വേ റിപ്പോര്‍ട്ട്. ഇതില്‍ നഗര-ഗ്രാമ വ്യത്യാസമുണ്ട്. നഗരങ്ങളില്‍ 22 ശത്മാനത്തിലധികം പേര്‍ക്കും ഗ്രാമങ്ങളില്‍ 19-5 ശതമാനം പേര്‍ക്കും രോഗ പ്രതിരോധ ശേഷി കൈവന്നതായാണ് പഠനം പറയുന്നത്.

സര്‍വ്വേയില്‍ 13 ജില്ലകളില്‍ നിന്നായി 5,000 ത്തിലധികം ആളുകളാണ് പങ്കെടുത്തത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയില്‍ 19.9 ശതമാനം സ്ത്രീകളും 19.5 ശതമാനം പുരുഷന്മാരും പ്രതിരോധ ശേഷി കൈവരിച്ചതായി ആന്ധ്രാപ്രദേശ് സംസ്ഥാന ആരോഗ്യവകുപ്പ് കമ്മീഷണര്‍ കട്ടമണി ഭാസ്കറിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആകെ സ്ഥിരീകരിച്ച കേസുകളില്‍ 90 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. 40 വയസ്സിനു  മുകളിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരില്‍ 20 ശതമാനത്തിലധികം പേര്‍ പ്രതിരോധ ശേഷി നേടിയിട്ടുണ്ട് എന്ന് രണ്ടുഘട്ടങ്ങളിലായി നടന്ന സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More