കൊവിഡ് വാക്സിൻ അടുത്ത വർഷം ആദ്യമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി

അടുത്ത വർഷം ആദ്യത്തോടെ കൊവിഡ് വാക്സിൻ വിപണയിൽ എത്തിക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ വർദ്ധൻ. വാക്സിന്റെ ആദ്യ ഡോസ് താൻ സ്വീകരിക്കുമെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു. അതേസമയം വാക്സിൻ എന്ന് പുറത്തിറക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ലന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യിൽ നിരവധി പരീക്ഷണങ്ങൾ പുരോ​ഗമിക്കുകയാണ്. 

അടുത്ത വർഷം ആദ്യം പരീക്ഷണങ്ങൾ ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണം പൂർത്തിയായാൽ വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ ഉത്പാദിപ്പിക്കാൻ കമ്പനികളോട് ആവശ്യപ്പെടും. എന്നാൽ വാക്സിന്റെ വിജയത്തെ കുറിച്ച് ഈ ഘട്ടത്തിൽ പ്രതികരിക്കാനാവില്ല. വാക്സിൻ വിജയിച്ചാൽ വില നോക്കാതെ ആവശ്യക്കാർക്ക് ലഭ്യമാക്കും. മുൻ​ഗണന ക്രമം അനുസരിച്ചായിരിക്കും ഇവയുടെ വിതരണ മെന്നും ഹർഷ വർദ്ധൻ പറഞ്ഞു.


ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനകയും സംയുക്തമായി നടത്തുന്ന വാക്സിൻ പരീക്ഷണം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. വാക്സിൻ പരീക്ഷച്ച വ്യക്തയിൽ അജ്ഞാത രോ​ഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് വാസ്കിൻ പരീക്ഷണം താൽകാലികമായി നിർത്തിവെച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More