ആപ്പിള്‍ പുതിയ ഐപാഡ് എയര്‍ അവതരിപ്പിച്ചു

പുതിയ നവീകരിച്ച ഐപാഡ് എയര്‍ പുറത്തിറക്കി ആപ്പിള്‍. ഒപ്പം ആപ്പിളിന്റെ ചെലവ് കുറഞ്ഞ ഐ പാഡിന്റെ വേഗതയേറിയ മറ്റൊരു പതിപ്പും ആപ്പിള്‍ വണ്‍ സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങളും കമ്പനി പുറത്തിറക്കി. ഐപാഡ് എയര്‍  ഐപാഡ് പ്രോ ലൈനിന് തൊട്ടു താഴെയാണെങ്കിലും നിരവധി പുതിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

വളരെക്കാലമായി ആപ്പിളിന്റെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നാണ് ഐപാഡ് എയര്‍. 2013ല്‍ പുറത്തിറങ്ങിയ ശേഷം 2014 ലും 2019ലും അപ്ഡേറ്റകുള്‍ എത്തി. എന്നാല്‍ ടച്ച് ഐഡി ഹോം ബട്ടണോടു കൂടിയ പരമ്പരാഗതമായ ഡിസൈന്‍ കമ്പനി നിലനിര്‍ത്തുകയായിരുന്നു. ഐപാഡ് പ്രോയുമായി സാദൃശ്യമുള്ള ഡിസൈന്‍ ആണ് ഐപാഡ് എയറിന്  കമ്പനി നല്‍കിയിരിക്കുന്നത്. വലിയ 10.9 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള ആപ്പിള്‍ എയറില്‍ ഫെയ്സ് ഐഡന്റിഫിക്കേഷന്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം ടാബ്ലെറ്റിന്റെ മുകളിലുള്ള പവര്‍ ബട്ടണില്‍ പുതിയ ടച്ച് ഐഡി സെന്‍സര്‍ നല്‍കിയിട്ടുണ്ട്.

പുതിയ ഐ പാഡുകള്‍ക്കൊപ്പം ആപ്പിള്‍ വണ്‍ എന്ന പേരില്‍ പുതിയ ഓള്‍-ഇന്‍-വണ്‍ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിക്കും തുടക്കം കുറിച്ചു. ആമസോണ്‍ പ്രൈം സബ്സ്‌ക്രിപ്ഷന് സമാനമായി ഈ പദ്ധതിയില്‍ ആപ്പിളിന്റെ സേവനങ്ങളായ ആപ്പിള്‍ മ്യൂസിക്, ടിവി, ന്യൂസ്, ഗെയിം, സ്റ്റോറേജ് എന്നിവ ഒരു പ്ലാറ്റ്ഫോര്‍മില്‍ തന്നെ ലഭ്യമാകും. മൂന്ന് ശ്രേണികളായുള്ള ആപ്പിള്‍ വണ്ണില്‍ മ്യൂസിക്, ടിവി, 50 ജിബി ഐക്ലൗഡ് സ്റ്റോറേജ് എന്നിവ പ്രതിമാസം 14.95 യൂറോയ്ക്ക് ലഭിക്കും. ഐപാഡ്, ഐഫോണ്‍ ലൈനുകള്‍ക്കായുള്ള ഏറ്റവും പുതിയ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ബുധനാഴ്ച പുറത്തിറങ്ങുമെന്നും ആപ്പിള്‍ അറിയിച്ചു.


Contact the author

Tech Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More