മുഖ്യപൂജാരി ഉള്‍പ്പെടെ 12 പേര്‍ക്ക് കൊവിഡ്; ശ്രീപത്മനാഭസ്വാമി ക്ഷേത്രം അടച്ചു

തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ മുഖ്യ പൂജാരിയായ പെരിയനമ്പി ഉൾപ്പെടെ പലർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. അതിനാല്‍ ഇന്നുമുതൽ 15 വരെ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരിക്കില്ലെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. നിത്യപൂജകള്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ തന്ത്രി ശരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തിട്ടുണ്ട്.

ക്ഷേത്രത്തിലെ അടിയന്തരസാഹചര്യം പരിഗണിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജീവനക്കാർക്ക് പരിശോധന നേരത്തേ ആരംഭിച്ചിരുന്നു. പ്രതിദിനം 50-ഓളം പേർക്ക് പരിശോധന നടത്തുന്നുണ്ട്. ക്ഷേത്രപരിസരം പൂർണമായും അണുവിമുക്തമാക്കാനുള്ള നടപടികൾ ദിവസവും നടക്കുകയാണ്.

അതേസമയം, തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച 467 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 349 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 98 പേരുടെ ഉറവിടം വ്യക്തമല്ല. 08 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍പേര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയതാണ്. 09 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.


Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More