ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 55722 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 579 പേര് മരണപ്പെട്ടു. ഇതോടെ ഇന്ത്യയിലെ മൊത്തം രോഗികളുടെ എണ്ണം 75 ലക്ഷമായി ഉയര്‍ന്നു. 75,50,273 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിതീകരിച്ചത് എന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 7,72055 സജീവ കേസുകളും 599 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഉണ്ടായതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
ആകെ മരണ സംഖ്യ 1,14,610 ആയി. ഇന്ത്യയിലെ സജീവ കൊവിഡ് കേസുകള്‍ 6 ആഴ്ച്ചകള്‍ക്കു ശേഷം 8 ലക്ഷത്തില്‍ താഴെയായി. 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇരുപതിനായിത്തില് താഴെ സജീവ കേസുകള്‍ മാത്രമാണുളളത്. മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് അമ്പതിനായിത്തിലധികം സജീവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ നിലവില്‍ 18,3456 രോഗികളാണുള്ളത്. 13,69,810 പേര് രോഗമുക്തി നേടി. 42,115 പേര്‍ക്ക് ഇതുവരെ ജീവന് നഷ്ടമായി. മഹാരഷ്ട്രയ്ക്കു ശേഷം കര്‍ണാടകയിലാണ് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 1,09283 പേര് ചികിത്സയിലാണ്. 6,45,825 പേര് ഇതിനകം രോഗമുക്തരായിട്ടുണ്ട്. ഡല്‍ഹിയില്‍ 22,884 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്ത് ഇതുവരെ 9,50.83,976 സാമ്പിളുകള്‍ ടെസ്റ്റ് ചെയ്തതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.