വാട്ട്സ്ആപ്പ് വഴി പണം അയക്കുന്നതിന് ഫീസ് ഈടാക്കില്ലെന്ന് മാർക്ക് സുക്കർബർ​ഗ്

വാട്ട്‌സ്ആപ്പ് വഴി പണം അയക്കുന്നതിന് ഫീസ്‌ ഈടാക്കില്ലെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. 140 ബാങ്കുകളുടെ പിന്തുണയോടെയാണ് പുതിയ മാറ്റങ്ങളെന്നും സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. ഇനിമുതല്‍  നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വാട്ട്‌സ്ആപ്പ് വഴി സന്ദേശം അയയ്ക്കുന്നതുപോലെ പണം എളുപ്പത്തില്‍ അയക്കാനാവും. നിങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവും തുടര്‍ന്നും പൂര്‍ണമായും ഉറപ്പുവരുതിക്കൊണ്ടാവും വാട്ട്‌സ്ആപ്പ്  പ്രവര്‍ത്തിക്കുക. ആദ്യ ഘട്ടത്തില്‍ പത്ത് ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ പെയ്മെന്റ് സംവിധാനം ലഭ്യമാക്കും.  ഇതിനായി യുപിഐ ഉളള ഡെബിറ്റ് കാർഡ്  ഉണ്ടായാല്‍  മതി.

വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് പെയ്മെന്‍റെ സംവിധാനം ലഭ്യമാവുക. നാഷണൽ പേയ്മെന്റ് ഓഫ് ഇന്ത്യയുമായി കൂടിച്ചേർന്നാണ് വാട്ട്സ്ആപ്പിന്റ പുതിയ നീക്കം. ഇന്ത്യയുടെ ഏകീകൃത പെയ്മെന്റ് ഇന്റർഫേസ് ഉപയോ​ഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വ്യത്യസ്ത  ആപ്ലിക്കേഷനുകളിലൂടെ  പെയ്മെന്റുകൾ സ്വീകരിക്കുന്നതും ഇതുവഴി എളുപ്പമാക്കും.

സാമ്പത്തിക കാര്യങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാന്‍  കഴിയുന്നതിലൂടെ എല്ലാവര്‍ക്കും  സ്വയം പര്യാപ്തമാവാന്‍  സാധിക്കും. പുതിയ സംരംഭങ്ങള്‍  തുടങ്ങാന്‍ സാധാരണക്കാരെ  പ്രചോദിപ്പിക്കുക  എന്നതും പ്രധാന ലക്ഷ്യമായി വാട്ട്സ്ആപ്പ്  കരുതുന്നു. ഒരു സാധാരണ  മെസേജിങ്ങ്  ആപ്പില്‍  ആദ്യമായാണ്  പെയ്മെന്‍റ്   സംവിധാനം  പരീക്ഷിക്കപെടുന്നത്. അത് ഇന്ത്യയിലാണ് എന്നതാണ് മറ്റൊരു  പ്രത്യേകത എന്ന് വാട്ട്സ്ആപ്പ് മേധാവി  മാര്‍ക്ക് സുക്കര്‍ബര്‍ഗ്  പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Technology

ലോക്ക്ഡൌണില്‍ തരംഗമായി ക്ലബ്‌ ഹൌസ്

More
More
Web Desk 3 months ago
Technology

ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണം വിജയം; ആമസോണിയ ബഹിരാകാശത്ത്

More
More
News Desk 4 months ago
Technology

'നിങ്ങളുടെ പണമല്ല ജനങ്ങളുടെ സ്വകാര്യതയാണ് വലുത്'; വാട്‌സ്ആപ്പിനോട്‌ സുപ്രീംകോടതി

More
More
Tech Desk 4 months ago
Technology

'കൂ' സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു; മുന്നറിയിപ്പുമായി ഫ്രഞ്ച് ഹാക്കർ

More
More
Tech Desk 4 months ago
Technology

ഫേസ്ബുക്കിലൂടെ രാഷ്ട്രീയം വേണ്ട; നിർണായക നടപടികളുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

More
More
Tech Desk 4 months ago
Technology

ഓസ്‌ട്രേലിയയിൽ നിന്ന് പിന്‍വാങ്ങുമെന്ന് ഗൂഗിള്‍; ഭീഷണി വേണ്ടെന്ന് പ്രധാനമന്ത്രി

More
More