കൊവിഡ്‌ വരാതിരിക്കാന്‍ ആയുര്‍വേദത്തില്‍ ലളിത മാര്‍ഗ്ഗങ്ങളുണ്ട് - ഗവേഷകര്‍

ഇന്ന് ദേശീയ ആയുര്‍വേദ ദിനം. കൊവിഡ് കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദത്തിന് കഴിയുമെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. 2018-മുതലാണ്‌ ദേശീയ ആയുര്‍വേദ ദിനം ആചരിച്ചു തുടങ്ങിയത്.  ‘ആയുസ്സിന്‍റെ വേദം’ എന്നാണ് ആയുര്‍വേദം എന്ന വാക്കിന്‍റെ അര്‍ത്ഥം. വേദം എന്നാല്‍ അറിവ് അല്ലെങ്കില്‍ ശാസ്ത്രം. അതുകൊണ്ടുതന്നെ ആയുര്‍വേദം സാര്‍വ്വലൗകികമാണ്.

ലക്ഷണമില്ലാത്തവരും നേരിയ ലക്ഷണമുള്ളവരുമായ കോവിഡ് ബാധിതർക്ക് ആയുർവേദ ചികിത്സ നൽകാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനുള്ള മാർഗരേഖ ആയുഷ്, ആരോഗ്യ മന്ത്രാലയങ്ങൾ ചേർന്നു പുറത്തിറക്കിയിരുന്നു. പ്രതിരോധത്തിന്‍റെ ഭാഗമായി അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂർണമോ (1മുതല്‍ 3 ഗ്രാം വരെ) ഇളം ചൂടുവെള്ളത്തിൽ കഴിക്കാം. സമാനരീതിയിൽ ഗുളീചി ഘനവടികയും (ചിറ്റമൃത്) കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ച്യവനപ്രാശം തുടര്‍ച്ചയായി 15 ദിവസം അല്ലെങ്കിൽ ഒരു മാസം കഴിക്കാം.

നേരിയ ലക്ഷണമുള്ള കോവിഡ് ബാധിതർക്ക് ചിറ്റമൃതും തിപ്പലിയും (375 മില്ലി ഗ്രാം) 2 നേരം വീതം  15 ദിവസത്തേക്ക് കഴിക്കാമെന്നും മാർഗരേഖയില്‍ പറയുന്നു. മഞ്ഞൾ, ഉപ്പ് എന്നിവയിട്ട ഇളം ചൂടുവെള്ളം ഇടവിട്ടു ഗാർഗിൾ (തൊണ്ട കുലുക്കുഴിയൽ) ചെയ്യുന്നതും നല്ലതാണ്.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Lifestyle

കൊവിഡ്‌ ഇന്ത്യക്കാരുടെ ജീവിതശൈലി മാറ്റി മറിച്ചുവെന്ന് പഠനം

More
More
Web Desk 2 weeks ago
Lifestyle

ഇന്ന് ന്യുമോണിയ ദിനം; കൊവിഡ് കാലത്ത് അതീവ ജാഗ്രതവേണം

More
More
Ajith Raj 1 month ago
Lifestyle

ലക്ഷദ്വീപിലെ ചൂരക്കഥകള്‍ - അജിത് രാജ്

More
More
Web Desk 9 months ago
Lifestyle

ക്ലോസറ്റ് ഇന്ത്യനോ, യൂറോപ്യനോ? ഏതാണ് ആരോഗ്യത്തിന് ഉത്തമം?

More
More