'ഈ ഇന്ത്യൻ ബൗളർ ചരിത്രത്തിൽ ഇടം നേടും'- ജേസൻ ​ഗലസ്പി

ഓസ്ട്രേലിയൻ പര്യടനത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഫാസ്റ്റ് ബൗളർമാരെ വാനോളം പുകഴ്ത്തി ഓസ്ട്രലിയയുടെ മുൻ ഫാസ്റ്റ് ബൗളർ ജേസൻ ​ഗലസ്പി. പേസ് നിരയടു കരുത്താണ് ഇന്ത്യൻ ടീമിനെ കടുത്ത് പരമ്പരയിൽ ഓസ്ട്രേലിയക്ക് വൻ വെല്ലുവിളിയാകുമെന്ന് ​ഗലസ്പി അഭിപ്രായപ്പെട്ടു.  ജാസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ, നവദീപ് സൈനി, ഉമേഷ് യാദവ്  ഷാർദുൽ താക്കൂർ, ദീപക് ചഹാർ എന്നിവരടങ്ങിയ പേസ് നിര ഇന്ത്യൻ ടീമിനെ കൂടതൽ കരുത്തരാക്കും. ഈ താരങ്ങൾ ഇന്ത്യൻ പേസ് ആക്രമണത്തിന് വൈവിധ്യവും കരുത്തും പകരും.  ഇന്ത്യൻ ബൗളർമാരുടെ ആക്രമണ രീതികൾ വ്യത്യസ്തമാണ്. മുൻ ഇന്ത്യൻ ഫാസറ്റ് ബൗളർമാരെക്കാൾ മികച്ചവരാണിവരെന്നും ​ഗലസ്പി കൂട്ടിച്ചേർത്തു. 

ജസ്പ്രീത് ബുംറ കരിയർ അവസാനിപ്പിക്കുമ്പോൾ സൂപ്പർ താരമായിരിക്കും. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഏറ്റവും മികച്ച ബൗളറായി ബുംറ മാറുമെന്നതിൽ സംശയം ഇല്ല. മുഹമ്മദ് ഷമി മികച്ച പ്രകടനം നേരത്തെയും കാഴിച വെച്ചിട്ടുണ്ട്. കരിയറിൽ ഉയർച്ച താഴ്ചകൾ കണ്ട ഇഷാന്ത് ഏത് സാഹചര്യവുമായി പൊരുത്തപ്പെടുന്ന കളിക്കാരനാണ്. ഉമേഷ് യാദവിന്റെ വേ​ഗത വർദ്ധിച്ചിട്ടുണ്ട് - ​ഗലസ്പി അഭിപ്രായപ്പെട്ടു.  

തന്റെ കാലഘട്ടത്തിൽ കളിച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരിൽ ജവ​ഗൽ ശ്രീനാഥായിരുന്നു ഏറ്റവും മികച്ചത്. സഹീർ ഖാൻ ഇന്ത്യൻ അക്രമണത്തിന് വ്യത്യസ്തത നൽകിയിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് കാലഘട്ടത്തിലെയും ഇന്ത്യൻ ബൗളർമാരെ താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണെ്. ഇന്ത്യൻ ഫാസ്റ്റ് ബൗളിന് ഇപ്പോഴുള്ള ആഴം മുൻപ് ഉണ്ടായിരുന്നോ എന്ന് സംശയമാണെന്നും ജേസൻ ​ഗലസ്പി അഭിപ്രായപ്പെട്ടു.

Contact the author

Web Desk

Recent Posts

Sports Desk 3 weeks ago
Cricket

ധോണിയെ ഇങ്ങനെ കാണുമ്പോള്‍ എന്‍റെ ഹൃദയം തകരുന്നു - ഇര്‍ഫാന്‍ പത്താന്‍

More
More
Web Desk 1 month ago
Cricket

കുറഞ്ഞ ഓവര്‍ നിരക്ക്; കോഹ്ലിക്ക് വീണ്ടും പിഴ

More
More
Web Desk 1 month ago
Cricket

ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ കഴിഞ്ഞു; ഏകദിന ലോകകപ്പ്‌ കളിക്കാനാകുമെന്ന് പ്രതീക്ഷ

More
More
Sports Desk 1 month ago
Cricket

കുറഞ്ഞ ഓവര്‍ നിരക്ക്; ഹാര്‍ദിക് പാണ്ഡ്യക്ക് 12 ലക്ഷം രൂപ പിഴ

More
More
Sports 2 months ago
Cricket

ഐ പി എല്ലില്‍ പാക് കളിക്കാരെ പങ്കെടുപ്പിക്കാത്തതിനെതിരെ ഇമ്രാന്‍ ഖാന്‍

More
More
Sports Desk 2 months ago
Cricket

ധോണിയുടെ സൂപ്പര്‍ സിക്സ് ആഘോഷമാക്കി ആരാധകര്‍; വിഡിയോ വൈറല്‍

More
More