ഫേസ്ബുക്കിലൂടെ രാഷ്ട്രീയം വേണ്ട; നിർണായക നടപടികളുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്‌ബുക്ക്. രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഉപയോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. രാഷ്ട്രീയഭിന്നത പ്രചരിപ്പിക്കുന്ന ചർച്ചകൾ കുറയ്ക്കും. അൽഗോരിതത്തിൽ ഇതിനായുള്ള മാറ്റങ്ങൾ വരുത്തും. ക്യാപിറ്റോൾ കലാപത്തിന് ശേഷം അമേരിക്കയിലെ ഫേസ്‌ബുക്ക് ഉപയോക്താക്കൾക്ക് ഈ മാറ്റങ്ങൾ നടപ്പാക്കിയിരുന്നു. ഇത് ലോകമെങ്ങും വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചര്‍ച്ചകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിന് കടിഞ്ഞാണിടാന്‍ ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ ആഗ്രഹിക്കുകയാണെങ്കില്‍ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചര്‍ച്ചകളിലും ഭാഗമാകുന്നതിന് സാധിക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. കമ്പനിയുടെ നാലാംപാദ വരുമാനം സംബന്ധിച്ച യോഗത്തിൽ അനലിസ്റ്റുകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ വിവാദങ്ങളിലൂടെ കലാപമുണ്ടാക്കുന്നതായി ഫേസ്ബുക്കിനെതിരെ വിവിധ രാജ്യങ്ങളിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 

Contact the author

Tech Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More