ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണം വിജയം; ആമസോണിയ ബഹിരാകാശത്ത്

ഡല്‍ഹി: ആമസോണിയ 1 വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയം. ഉപഗ്രഹവും വഹിച്ചു കൊണ്ടുള്ള പിഎസ്എല്‍വി സി-51 റോക്കറ്റ് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്ന് വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. 19 ഉപഗ്രഹങ്ങളാണ് സി-51 ബഹിരാകാശത്തെത്തിക്കുക. നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീത, 25,000 ഇന്ത്യക്കാരുടെ പേരുകൾ എന്നിവയും റോക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്രസീലിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ ആമസോണിയ 1 ആണ് ഇതിൽ പ്രധാനപ്പെട്ടത്. നാല് വർഷമാണ് അതിന്‍റെ പ്രവർത്തന കാലാവധി. ആമസോണ്‍ മേഖലയിലെ വന നശീകരണം നിരീക്ഷിക്കാനും ബ്രസീലിന്റെ ഭൂപ്രദേശത്തെ കൃഷി വൈവിധ്യങ്ങള്‍ വിലയിരുത്താനുമാണ് ആമസോണിയ 1 ഉപഗ്രഹ വിക്ഷേപണം ലക്ഷ്യമിടുന്നത്. ബ്രസീലിന്റെ ആദ്യത്തെ ഉപഗ്രഹമാണ് ആമസോണിയ 1.

വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കുന്ന മറ്റ് 18 ഉപഗ്രഹങ്ങളിൽ അഞ്ചെണ്ണം രാജ്യത്ത് നിന്ന് തന്നെയുള്ളവയാണ്. ‌അമേരിക്കയിൽ നിന്നുള്ള സ്വാർമ് ടെക്നോളജിയുടെ 12 പൈക്കോ സാറ്റലൈറ്റുകളും മെക്സിക്കോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ സയൻസിന്റെ സായ് -1 നാനോ കണക്ട് 2 വുമാണ് മറ്റ് ഉപഗ്രഹങ്ങൾ. ആദ്യമായി ബ്രസീലിയൻ ഉപഗ്രഹം വിക്ഷേപിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എസ്‌ഐആർഒ ചെയർമാൻ കെ. ശിവൻ പറഞ്ഞു. വളരെ മികച്ച ഉപഗ്രഹമാണ് ആമസോണിയ1. ഉപഗ്രഹം നിർമ്മിച്ച ബ്രസീലിയൻ സംഘത്തിന് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Technology

പഴയ കാലത്തെ ഹിഡന്‍ മദര്‍ ഫോട്ടോഗ്രഫി !!

More
More
Web Desk 1 month ago
Technology

ലോക്ക്ഡൌണില്‍ തരംഗമായി ക്ലബ്‌ ഹൌസ്

More
More
News Desk 5 months ago
Technology

'നിങ്ങളുടെ പണമല്ല ജനങ്ങളുടെ സ്വകാര്യതയാണ് വലുത്'; വാട്‌സ്ആപ്പിനോട്‌ സുപ്രീംകോടതി

More
More
Tech Desk 5 months ago
Technology

'കൂ' സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു; മുന്നറിയിപ്പുമായി ഫ്രഞ്ച് ഹാക്കർ

More
More
Tech Desk 5 months ago
Technology

ഫേസ്ബുക്കിലൂടെ രാഷ്ട്രീയം വേണ്ട; നിർണായക നടപടികളുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

More
More
Tech Desk 6 months ago
Technology

ഓസ്‌ട്രേലിയയിൽ നിന്ന് പിന്‍വാങ്ങുമെന്ന് ഗൂഗിള്‍; ഭീഷണി വേണ്ടെന്ന് പ്രധാനമന്ത്രി

More
More