നിയമസഭാ തെരഞ്ഞടുപ്പില്‍ സിപിഐ 21 സീറ്റുകളിലെസ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. സിപിഐ ഇക്കുറി 25 സീറ്റിലാണ് മത്സരിക്കുന്നത്. നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും. പറവൂര്‍, ഹരിപ്പാട്, നാട്ടിക, ചടയമംഗലം സീറ്റുകളാണ് ഇവ.
കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്,
നാദാപുരം ഇ കെ വിജയന്,
പട്ടാമ്പി മുഹമ്മദ് മുഹ്സിന്,
വൈക്കം സി കെ ആശ,
നെടുമങ്ങാട് ജി ആര് അനില്‍,
അടൂര്‍ ചിറ്റയം ഗോപകുമാര്‍,
കരുനാഗപ്പള്ളി ആര് രാമചന്ദ്രന്,
പുനലൂര്‍ പി എസ് സുപാല്‍,
ചിറയന്‍കീഴ് വി ശശി,
ഒല്ലൂര്‍ കെ രാജന്,
കൊടുങ്ങല്ലൂര്‍ വി ആര് സുനില്‍കുമാര്‍,
കയ്പമംഗലം ഇടി ടൈസന്
ചേര്‍ത്തല പി പ്രസാദ്,
മൂവാറ്റുപുഴ എല്‍ദോ എബ്രഹാം
തൃശൂര്‍ പി ബാലചന്ദ്രന്,
പീരുമേട് വാഴൂര്‍ സോമന്,
മണ്ണാര്‍ക്കാട് കെ പി സുരേഷ് രാജ്,
ഏറനാട് കെ ടി അബ്ദുള്‍ റഹ്മാന്,
മഞ്ചേരി ഡിബോണ നാസര്‍,
തിരൂരങ്ങാടി അജിത് കൊളാടി
എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.
കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ ഇരിക്കൂർ, കാഞ്ഞിരപ്പള്ളി സീറ്റുകളാണ് കേരളാ കോൺഗ്രസിന് സിപിഐ വിട്ടുകൊടുത്തത്.