'പിണറാര്യ' വിജയന്‍; അടിച്ചു പൊളിച്ചു കേരളം': സിദ്ധാർഥ്‌

കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്‌. ‘പിണറാര്യ വിജയന്‍’ എന്നായിരുന്നു സിദ്ധാര്‍ത്ഥ് ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദിയെന്നും എന്നാല്‍ കേരള മുഖ്യമന്ത്രിയുടെ പേര് എഴുതിയതില്‍ തെറ്റുപ്പറ്റിയെന്നും ചൂണ്ടിക്കാണിച്ച് നിരവധി പേരെത്തി. പിണറാര്യ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം ഗംഭീര പ്രകടനം എന്നാണ്. അതാണ് നടന്‍ ഉദ്ദേശിച്ചതെന്ന് ചിലര്‍ കമന്റുകളില്‍ വിശദീകരിച്ചു.

ഇതിന് തൊട്ടുപിന്നാലെ അത് അക്ഷരത്തെറ്റല്ലെന്ന മറുപടിയുമായി സിദ്ധാർഥും എത്തി. ‘സ്‌പെല്ലിംഗ് ഒക്കെ എനിക്ക് അറിയാം മക്കളേ, ഞാന്‍ പിണറായി വിജയനെ പുകഴ്ത്തുകയായിരുന്നു’ എന്ന് നടന്‍ ട്വീറ്റ് ചെയ്തു. മറുപടി ട്വീറ്റില്‍ ‘അടിച്ചു പൊളിച്ചു കേരളം’ എന്നും സിദ്ധാര്‍ത്ഥ് മംഗ്ലിഷില്‍ എഴുതി. 

1982 നു ശേഷം ഒരു മുന്നണിയെയും തുടർച്ചയായി തിരഞ്ഞെടുത്തിട്ടില്ലെന്ന റെക്കോർഡാണ് ഇത്തവണ എൽഡിഎഫ് സർക്കാര്‍ തിരുത്തിക്കുറിച്ചത്. ഭരണത്തിന്റെ അവസാനവർഷം ഇടതു കേന്ദ്രങ്ങളിൽ ആരംഭിച്ച തുടർഭരണമെന്ന പ്രചാരണത്തിനു ശക്തി പകർന്നത് മുടങ്ങാതെ നൽകിയ സാമൂഹികക്ഷേമ പെൻഷനും ഭക്ഷ്യകിറ്റുമാണ്. കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളും സർക്കാരിന്റെ കവായി ഉയർത്തിക്കാട്ടപ്പെട്ടു. കിറ്റും പെൻഷനും വോട്ടായി മാറുന്നതു തടയാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 99 സീറ്റുകളുടെ വമ്പന്‍ ലീഡ് നേടിയാണ്‌ എല്‍ഡിഎഫ് തുടര്‍ ഭരണം ഉറപ്പായത്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More