മെഹുല്‍ ചോക്സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കന്‍ കോടതി

ഡല്‍ഹി: മെഹുല്‍ ചോക്സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കന്‍ കോടതി. ജാമ്യം അനുവദിച്ചാല്‍ രാജ്യം വിട്ട് പോകാനുള്ള സാധ്യത കണക്കിലെടുത്താണ് ചോക്സിയുടെ ഹര്‍ജി കോടതി തള്ളിയത്. ഇന്ത്യന്‍ പൌരനായ ചോക്സിയെ ഇന്ത്യക്ക്  കൈമാറുന്നതിനെ സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.

ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട രത്നവ്യാപരിയാണ് ചോക്സി. ഇന്ത്യയില്‍ നിന്ന് മുങ്ങി ആന്റിഗ്വയില്‍ താമസിക്കുകയായിരുന്ന ചോക്‌സി അവിടെ നിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെയാണ് കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യക്ക് കൈമാറുന്നതിനായി ചോക്‌സിയെ വിട്ടുനല്‍കണമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോക്‌സിയുടെ അഭിഭാഷകര്‍ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. അദ്ദേഹം ഇപ്പോള്‍ ഇന്ത്യന്‍ പൌരന്‍ അല്ലന്നാണ് അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018-ല്‍ ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ ചോക്‌സി 2017- ല്‍ തന്നെ ആന്റീഗ്വ ആന്‍ഡ് ബര്‍മൂഡ് പൗരത്വമെടുത്തിരുന്നു. ചോക്‌സിയുടെ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ ആന്റീഗ്വയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പൗരത്വം റദ്ദാക്കുമെന്നും നിയമപ്രശ്‌നങ്ങള്‍ അവസാനിച്ചശേഷം ചോക്‌സിയെ ഇന്ത്യക്ക് കൈമാറുമെന്നും ആന്റിഗ്വന്‍ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ നേരത്തേ ഉറപ്പുനല്‍കിയിരുന്നു. 

Contact the author

Web Desk

Recent Posts

International

10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More
International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More