ഈ സമയം എല്ലാവരുടെയും പേര് എടുത്ത് നന്ദി പറയാന്‍ തനിക്ക് സാധിക്കില്ല. എന്നാല്‍ തന്നെ വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ച ഈ രണ്ട് ഹീറോകളെ പറയാതെ പോകുന്നത് ശരിയല്ല. രജത് കുമാറും നിഷു കുമാറും. ഇവരാണ് അപകടസമയത്ത് തന്നെ സഹായിച്ചത്.
. 'ഋഷഭ് പന്ത് വരുന്ന സീസണില്‍ കളിക്കില്ല. പന്തിന്‍റെ അഭാവം ടീമിനെ ബാധിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും മികച്ച തയ്യാറെടുപ്പുകളാണ് ടീം നടത്തിയിരിക്കുന്നത്. പന്ത് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും സമയമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം' - ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.
'സഞ്ജുവിന് വലിയ കഴിവുണ്ട്. പക്ഷേ, ഷോട്ട് സെലക്ഷനാണ് തിരിച്ചടിയാവുന്നത്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി അത് തെളിയിക്കപ്പെട്ടിറിക്കുന്നുവെന്ന്' കമൻ്ററിക്കിടെ ഗവാസ്കർ പറഞ്ഞു. ശ്രീലങ്കക്കെതിരായ ആദ്യ ടി-20യിൽ സഞ്ജുവിന്‍റെ മോശം പ്രകടത്തിയതിനുപിന്നാലെയാണ് ഗവാസ്കറും ഗംഭീറും രംഗത്തെത്തിയത്.
കളിക്കിടെ ധോണി തരുന്ന ഉപദേശങ്ങളും അഭിപ്രായങ്ങളും ഏറെ ഗുണം ചെയ്യുമായിരുന്നുവെന്നും ഒരു ക്യാപ്റ്റനുവേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ഇൻഫോസിസ്' സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് സച്ചിന്‍ പറഞ്ഞു.ധോണിയുടെ പേര് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് താനാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ 'ടാക്റ്റിക്സ്' മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോടും എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.