സൗരക്കാറ്റ് ഭൂമിയിലേക്ക് എത്തുമെന്ന് ശാസ്ത്രലോകം. ഇന്നോ, നാളെയോ, മറ്റന്നാളോ ഭൂമിയിലെത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മണിക്കൂറില്‍ 16 ലക്ഷം കി.മി വേഗത്തിലാണ് സൗരക്കാറ്റ് ഭൂമിയിലെത്തുക. ഇത് വൈദ്യുത ബന്ധം, മൊബൈൽ സിഗ്നൽ, ജിപിഎസ്, സാറ്റലൈറ്റ് ടിവി അടക്കമുള്ള വിവരസാങ്കേതിക ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്താനും സാധ്യതയുണ്ട്.
സൂര്യന്റെ ഏറ്റവും പുറമെയുള്ള പ്രതലത്തിൽ നിന്ന് പ്ലാസ്മ പുറത്തേക്ക് വികസിക്കുമ്പോൾ ഭൂമിയുടെ ചുറ്റുമുള്ള ശൂന്യാകാശത്തിലേക്ക് വരുന്ന ശക്തമായ ഊർജമാണ് സൗരക്കാറ്റ്. എന്നാൽ ഭൂമിക്ക് ചുറ്റുമുള്ള കാന്തിക വലയത്തിന് ഒരു പരിധിവരെ ഇതിനെ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
1989 മാർച്ചിൽ ഭൂമിയില്‍ സൗരക്കാറ്റ് എത്തിയിട്ടുണ്ട്. അന്ന് കാനഡയിലെ വൈദ്യുത വിതരണം 9 മണിക്കൂർ തകരാറിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നോർത്ത് പോൾ, സൗത്ത് പോൾ എന്നീ ഭാഗങ്ങളില്‍ താമസിക്കുന്നവർക്ക് സൗരക്കാറ്റിന്റെ ഭാഗമായി ഉണ്ടാകുന്ന വെളിച്ച വിസ്മയം കാണാൻ സാധിക്കും.