വിജയ്‌ മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ബ്രിട്ടിഷ് കോടതി

വായ്പാതട്ടിപ്പ് കേസ് പ്രതിയായ വ്യവസായ പ്രമുഖന്‍ വിജയ്‌ മല്യയെ പാപ്പരായി പ്രഖ്യാപിച്ച് യുകെ കോടതി. എന്‍ഫോര്‍സ് ഡയറക്ടറെറ്റ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം 14 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഇതോടെ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് മല്യയുടെ വിദേശത്തുള്ള ആസ്തികള്‍ ഉള്‍പ്പെടെ മരവിപ്പിച്ച് പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിക്കും. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ ഇഡിയും സിബിഐയും മല്യയ്ക്ക് പുറകെയാണ്. 

ഇന്ത്യന്‍ കോടതികളില്‍ കേസ്  നിലനില്‍ക്കുന്നതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന ആവശ്യം കോടതി തള്ളി. അതോടൊപ്പം അനുവദിക്കുന്ന സമയത്തിനുള്ളില്‍ തുക അടച്ച് തീര്‍ക്കുമെന്നതില്‍ യാതൊരു ഉറപ്പുമില്ല. അതിനാല്‍ വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അനുവാദവും കോടതി നിഷേധിച്ചു. എസ്ബിഐ ഉള്‍പ്പെടെ 13 ബാങ്കുകളാണ് ഹര്‍ജി സമര്‍പ്പിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2016 മാർച്ചിലാണ് വിജയ് മല്യ യുകെയിലേക്ക് കടന്നത്. മല്യയുടെ അഭയാർത്ഥിത്വവും ആയുള്ള യാതൊരു അപേക്ഷയും പരിഗണിക്കേണ്ടതില്ലെന്ന് ജൂണിൽ ഇന്ത്യ യു കെയോട് നിർദ്ദേശിച്ചിരുന്നു. വിജയ് മല്യയെ ഇന്ത്യയിലേക്ക് കൈമാറാന്‍ യു.കെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ വിജയ്‌ മല്യക്ക് അനുവാദം നിഷേധിക്കുകയും ചെയ്തു.

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More