വാഷിംഗ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ അന്വേഷണ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇത്തരമൊരു നിര്‍ദേശം ബൈഡന് നല്‍കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്ത് വിടാന്‍ നീതിന്യായ വകുപ്പിനോടും, മറ്റ് ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ബൈഡന് വ്യക്തമാക്കി. ആറുമാസത്തിനുള്ളില്‍ ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.
2001 സെപ്റ്റംബര്‍ 11 ന് അല്‍ഖ്വയ്ദ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 3000 ത്തോളം ജനങ്ങളാണ് മരണപ്പെട്ടത്. അതോടൊപ്പം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവിശ്യപ്പെട്ട് അക്രമണത്തിനിരയായവരും, മരണപ്പെട്ടവരുടെ ബന്ധുക്കളും സര്‍ക്കാരിനുമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതോടൊപ്പം അല്‍ഖ്വയ്ദ തീവ്രവാദികളെ സൗദി സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ അമേരിക്ക മനപ്പൂര്‍വ്വം മറച്ചുവെക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് തെളിവുകള്‍ പുറത്ത് വിടാന്‍ ബൈഡന് ഉദ്യോഗസ്ഥരോട് അവിശ്യപ്പെട്ടിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയ്ക്കെതിരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുമെന്ന് ജോ ബൈഡന് വാക്കു നല്‍കിയിരുന്നു. ആ വാക്ക് പാലിക്കാന്‍ ഇപ്പോള്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ബൈഡന് വ്യക്തമാക്കിയത്. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം സംഘടിപ്പിച്ച 19 ല്‍ 15 പേരും സൗദി പൗരന്മാരായിരുന്നു. മൂവായിരത്തോളംപേരുടെ മരണത്തിനിടയാക്കിയ, ലോകംകണ്ട ഏറ്റവുംവലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു അല്‍ഖ്വയ്ദ തീവ്രവാദികളുടെ ഈ ആക്രമണം.