ബ്രസീലിൽ ഭ്രാന്തിപ്പശു രോഗം; ബീഫ് ഇറക്കുമതി നിറുത്തിവച്ച് ലോക രാജ്യങ്ങള്‍

ബ്രസീലിൽ ഭ്രാന്തിപ്പശു രോഗം (Mad cow Disease) സ്ഥിരീകരിച്ചതിനെ തുടർന്ന് സഊദി അറേബ്യ ബ്രസീലിയൻ കമ്പനികളിൽ നിന്നുള്ള ബീഫ് ഇറക്കുമതി നിർത്തി വെച്ചു. സെപ്റ്റംബർ 6 നാണ് സഊദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയതെന്ന് ബ്രസീൽ കാർഷിക മന്ത്രാലയം അറിയിച്ചു.

ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ബ്രസീല്‍. ചൈനയാണ് ബ്രസീലില്‍ നിന്നും ഏറ്റവുംകൂടുതല്‍ ബീഫ് ഇറക്കുമതി ചെയ്യുന്നത്. ഭ്രാന്തിപ്പശു രോഗം സ്ഥിരീകരിച്ച ഉടന്‍തന്നെ ചൈനയിലേക്കുള്ള കയറ്റുമതി ബ്രസീല്‍ നിര്‍ത്തിവച്ചിരുന്നു. റഷ്യ, ഇന്തോനേഷ്യ, ഈജിപ്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങളും ബ്രസീലില്‍നിന്നും ബീഫ് വാങ്ങുന്നത് നിര്‍ത്തി വച്ചതായാണ് വിവരം. കയറ്റുമതി എന്നു പുനരാരംഭിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാനാകില്ല എന്നാണ് ബ്രസീൽ കാർഷിക മന്ത്രാലയം വ്യക്തമാക്കുന്നത്.

എന്താണ് ഭ്രാന്തിപ്പശു രോഗം?

മാംസാവശിഷ്ടങ്ങളടങ്ങിയ കാലിത്തീറ്റ വഴി ബ്രിട്ടനിലെ മാടുകളെ പിടികൂടിയ രോഗമാണ് ഭ്രാന്തിപ്പശുരോഗം (Mad cow Disease). ബൊവൈൻ സ്പോഞ്ചിഫോം എൻസഫലോപതി (BSE) എന്നറിയപ്പെടുന്ന ഈ രോഗം ബാധിക്കുന്ന മാടുകളുടെ തലച്ചോർ തുളവീണ് ദ്രവിച്ച്, മാടുകൾ വെകിളിയെടുത്ത് ചാവുകയാണ് ചെയ്യുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ രോഗത്തിന്റെ മനുഷ്യ വകഭേദമാണ് ക്രൂസ്ഫെൽറ്റ് ജേക്കബ് രോഗം(CJD).ജനിതകവൈകല്യം മൂലം ലക്ഷങ്ങളിലൊരാളെമാത്രം ബാ‍ധിക്കുന്ന ഈ മാരകരോഗത്തിന്റെ പുതിയൊരു ജനിതക വകഭേദം , ഭ്രാന്തിപ്പശുരോഗം ബാധിച്ച മാടുകളുടെ മാംസം കഴിക്കുകവഴി മനുഷ്യനെ ബാധിക്കാനാരംഭിച്ചതാണ് പുതിയൊരു പകർച്ചവ്യാധിയായി മാറിയത്.

Contact the author

News Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More