ജര്‍മ്മന്‍ തെരഞ്ഞടുപ്പില്‍ ക്രിസ്ത്യൻ യൂണിയൻ സഖ്യത്തിന് പരാജയം

ജർമൻ തെരഞ്ഞെടുപ്പിൽ നിലവിലെ ചാന്‍സലര്‍ ആംഗല മെർക്കലിന്‍റെ ക്രിസ്ത്യൻ യൂണിയൻ സഖ്യത്തിന് പരാജയം. അതോടെ ജര്‍മ്മനിയില്‍ ആംഗല യുഗത്തിനും 16 വർഷത്തെ യാഥാസ്ഥിതിക ഭരണത്തിനുമാണ് അരുതിയാകുന്നത്. മുഖ്യ പ്രതിപക്ഷമായ എസ്.പി.ഡി പാര്‍ട്ടിക്കാണ് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്. 2005-ന് ശേഷം ആംഗല മെര്‍ക്കല്‍ മത്സരരംഗത്തില്ലാത്ത ആദ്യ പൊതുതിരഞ്ഞെടുപ്പിനാണ് ജര്‍മനി ഇത്തവണ സാക്ഷ്യം വഹിച്ചത്. 

ഫലം വന്നതോടെ സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ (എസ്.പി.ഡി) ചാൻസലർ സ്ഥാനാർഥിയായ ഷോൾസ് പുതിയ ജര്‍മ്മന്‍ ചാന്‍സലറാകും. മെർക്കലിന്റെ ക്രിസ്ത്യൻ ഡമോക്രാറ്റിക് യൂണിയനും (സിഡിയു) ക്രിസ്ത്യൻ സോഷ്യൽ യൂണിയനും (സിസ്‌യു) ചേർന്ന സഖ്യത്തിന്റെ സ്ഥാനാർഥി അർമിൻ ലഷറ്റ് ആയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മധ്യ-ഇടത് സോഷ്യൽ ഡെമോക്രാറ്റിക് പാര്‍ട്ടിയായ എസ്.പി.ഡിക്ക് 26.0% വോട്ടിന്റെ മുന്‍തൂക്കമാണ് ഉള്ളത്. മെർക്കലിന്റെ പാര്‍ട്ടിക്ക് 24.5% വോട്ടുകള്‍ നേടാനേ സാധിച്ചൊള്ളൂ. 15% വോട്ടുകൾ നേടി ഗ്രീൻസ്പാർട്ടി തൊട്ടു പിറകിലുണ്ട്. എസ്.പി.ഡിയും ഗ്രീൻസ്പാർട്ടിയും ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനാണ് സാധ്യത കൂടുതല്‍. അത് യാഥാര്‍ത്ഥ്യമായാല്‍ വില്ലി ബ്രാൻഡ്, ഹെൽമറ്റ് ഷ്മിഡ്, ഗെർഹാർഡ് ഷ്രോഡർ എന്നിവർക്ക് ശേഷം ജര്‍മ്മന്‍ ചാന്‍സലറാകുന്ന എസ്.പി.ഡിക്കാരനായി ഷോൾസ് മാറും.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More