ടോക്യോ ഒളിംപിക്‌സ് 2021 ജൂലൈ 23 മുതല്‍

കൊവിഡ് വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നീട്ടിവെച്ച ടോക്യോ ഒളിംപിക്‌സിന്റെ തിയ്യതി പ്രഖ്യാപിച്ചു. 2021 ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്‌സ്, ഓഗസ്റ്റ് എട്ടിന് അവസാനിക്കും. 2021ലാണ് നടക്കുന്നതെങ്കിലും ടോക്യോ 2020 ഒളിംപിക്‌സ് എന്ന പേരിലാകും ഒളിംപിക്‌സ് അറിയപ്പെടുക. ആധുനിക ഒളിംപിക്‌സിന്റെ 124 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഒളിംപിക്‌സ് നീട്ടിവെച്ചത്. ഒന്നാം ലോക മഹായുദ്ധം കാരണം 1916-ലും രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 1940, 1944 വര്‍ഷങ്ങളിലും ഒളിംപിക്‌സ് റദ്ദാക്കിയിട്ടുണ്ട്.

ഈ വര്‍ഷം ഓഗസ്റ്റ് 25ന് ആരംഭിക്കേണ്ടിയിരുന്ന പാരാലിംപിക്‌സ് അടുത്ത വര്‍ഷം 24 മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെ നടത്താനും തീരുമാനമായി. തിങ്കളാഴ്ച അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയും പ്രാദേശിക സംഘാടകരും പുതുക്കിയ തീയതി അംഗീകരിച്ചു. ജപ്പാന്‍ ഇതുവരെ ടോക്യോ ഒളിംപിക്‌സിനായി ഏതാണ്ട് 13 ബില്യണ്‍ ഡോളറാണ് (ഏകദേശം 98,000 കോടി രൂപ) മുടക്കിയിട്ടുള്ളത്. പ്രാദേശിക സ്‌പോണ്‍സര്‍ഷിപ്പ് വഴി മൂന്ന് ബില്യണ്‍ ഡോളര്‍(ഏതാണ്ട് 22,600 കോടി രൂപ) സ്വരൂപിക്കുകയും ചെയ്തിരുന്നു.

നാലരമാസംകൂടി ബാക്കിയുള്ളതിനാല്‍ ഒളിംപിക്‌സ് മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടതില്ലെന്നായിരുന്നു ഐഒസിയും ജപ്പാനും നേരത്തെ നിലപാട് എടുത്തിരുന്നത്. എന്നാല്‍ കാനഡയും ഓസ്‌ട്രേലിയയും പിന്‍മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഒളിംപിക്‌സ് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടോക്യോ ഒളിംപിക്‌സിലെ വിവിധ മത്സരങ്ങള്‍ക്ക് ടിക്കറ്റെടുത്തവര്‍ക്ക് പുതുക്കിയ തിയതികളില്‍ മത്സരങ്ങള്‍ കാണാനോ പണം തിരികെ ലഭിക്കാനോ അവസരമൊരുക്കുമെന്നും ടോക്യോ ഒളിംപിക്‌സ് നടത്തിപ്പുകാര്‍ അറിയിച്ചിട്ടുണ്ട്.

Contact the author

News Desk

Recent Posts

Web Desk 2 years ago
Olympics

പൊന്നണിഞ്ഞ് നീരജ്; ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സ്: അത്ഭുതമായി സാന്‍ മരീനോ; 5 പേര്‍ പങ്കെടുത്തു, 3 മെഡലുകള്‍ കരസ്ഥമാക്കി

More
More
Web Desk 2 years ago
Olympics

റൂം കുത്തിത്തുരന്നു, കിടക്കകൾ നശിപ്പിച്ചു; ഓസ്‌ട്രേലിയൻ താരങ്ങള്‍ക്കെതിരെ ഒളിമ്പിക്സ് കമ്മിറ്റി

More
More
Web Desk 2 years ago
Olympics

ടോക്കിയോ ഒളിമ്പിക്സ്; ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്ലിനക്ക് വെങ്കലം

More
More
Web Desk 2 years ago
Olympics

എമ്മ മെക്കോണ്‍: ഒരു ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ നേടുന്ന ആദ്യ വനിത നീന്തല്‍ താരം

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സ്: പി വി സിന്ധു സെമിയില്‍

More
More