യുകെയില്‍ പുരുഷന്മാര്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്‌

ലണ്ടന്‍: യുകെയില്‍ പുരുഷന്മാര്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. സേഫ് ലൈന്‍ എന്ന ചാരിറ്റി സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അവര്‍ക്ക് 2021-ല്‍ മാത്രം സഹായമഭ്യര്‍ത്ഥിച്ച് ഏഴായിരത്തിലധികം ഫോണ്‍ കോളുകളും നിരവധി മെസേജുകളും ഇമെയിലുമാണ് വന്നത്. 2020-ലെ കണക്കുകളുടെ ഇരട്ടിയാണ് ഇത്. സേഫ് ലൈന്‍ ലൈംഗിക പീഡനത്തിനിരയാവുന്ന പുരുഷന്മാര്‍ക്ക് അതിനെ അതിജീവിക്കാന്‍ സഹായിക്കുന്ന സംഘടന കൂടിയാണ്. ഇവരുടെ male helpline ലേക്കാണ് സഹായമഭ്യര്‍ത്ഥിച്ചുളള ഫോണ്‍കോളുകള്‍ വരുന്നത്.

സംഘടനയുടെ സി ഇ ഒ നീല്‍ ഹെന്‍ഡേഴ്‌സണ്‍ പറയുന്നതനുസരിച്ച് ലൈംഗികാതിക്രമം നേരിടുന്ന പുരുഷന്മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 140 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ആറ് കുട്ടികളില്‍ ഒരാള്‍ പതിനെട്ട് വയസിനു മുന്‍പ് തന്നെ ലൈംഗികാതിക്രമങ്ങള്‍ക്കിരയാവുന്നു. ഇത്തരം അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്ന പുരുഷന്മാരിലും ആണ്‍കുട്ടികളിലും പൊതുവേ  ദേഷ്യം, പേടി, കുറ്റബോധം തുടങ്ങി ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ മിക്ക പുരുഷന്മാരും തങ്ങള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറയാന്‍ മടി കാണിക്കുന്നവരാണ്. കൂടുതല്‍ പുരുഷന്മാര്‍ ഇപ്പോള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നുണ്ട് എന്നത് പ്രോത്സാഹനം അര്‍ഹിക്കുന്ന കാര്യമാണ്'- നീല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍ക്കാണ് കൂടുതലും ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നത്. ഡേറ്റിംഗ് ആപ്പുകള്‍ വഴി പരിചയപ്പെടുന്നവരാണ് ഇത്തരത്തില്‍ ആക്രമണത്തിനിരയാകുന്നത് എന്നാണ് സേഫ് ലൈനില്‍ സഹായമഭ്യര്‍ത്ഥിച്ചുവിളിക്കുന്ന മിക്കവരും പറയുന്നത് എന്നും നീല്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

International Desk

Recent Posts

International

വാക്ക് പാലിച്ച് ബൈഡന്‍; അമേരിക്കയില്‍ ആദ്യമായി കറുത്തവംശജയായ വനിത സുപ്രീംകോടതി ജഡ്ജിയായി

More
More
International

ലൈംഗിക അതിക്രമം; ഗായകന് 30 വര്‍ഷം തടവ് ശിക്ഷ

More
More
International

ഒമാന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ യു കെയിലേക്ക് യാത്ര ചെയ്യാം

More
More
International

നേപ്പാളില്‍ പാനിപൂരി വില്‍പ്പന നിരോധിച്ചു

More
More
International

യുക്രൈനിലെ ഷോപ്പിംഗ്‌ മാളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം; 16 പേര്‍ കൊല്ലപ്പെട്ടു

More
More
International

തോക്ക് നിയന്ത്രണ ബില്ലില്‍ ജോ ബൈഡന്‍ ഒപ്പുവെച്ചു

More
More