വിമാനത്തിനുള്ളില്‍ പാമ്പ്‌; പരിഭ്രാന്തരായി യാത്രക്കാര്‍

ക്വലാലംപുര്‍ : എയര്‍ ഏഷ്യയുടെ വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെതിനെ തുടര്‍ന്ന് പ്ലൈന്‍ അടിയന്തിരമായി നിലത്തിറക്കി. മലേഷ്യയിലെ ക്വലാലംപുരില്‍നിന്ന് തവൗവിലേക്കുള്ള വിമാനത്തിലാണ് പാമ്പിനെ കണ്ടത്. ഇതിനെ തുടര്‍ന്ന് ആളുകള്‍ പേടിക്കുകയും അടിയന്തിരമായി വിമാനം താഴെയിറക്കാന്‍ പൈലറ്റ്‌ നിര്‍ബന്ധിതനാവുകയുമായിരുന്നു. വിമാനത്തിനുള്ളില്‍ ലഗേജുകള്‍ സൂക്ഷിക്കുന്ന ഇടത്തിലാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് കുച്ചിങ് എയര്‍പോട്ടില്‍ വിമാനം ഇറക്കുകയായിരുന്നു. വിമാനത്തിനുള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ പാമ്പിന്‍റെ വീഡിയോ എടുക്കുകയും സാമൂഹിക മധ്യമങ്ങളില്‍ ഇത് പ്രചരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വിമാനം അടിയന്തിരമായി താഴെയിറക്കിയതിനു ശേഷം പാമ്പിനെ പിടികൂടിയെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും വിഷബാധയൊന്നും ഏറ്റിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. വിമാനം തവൗവിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. എന്നാല്‍ എങ്ങനെയാണ് പാമ്പ്‌ വിമാനത്തിനുള്ളില്‍ കയറി കൂടിയതെന്നതിന് വ്യക്തമായ ഉത്തരം നല്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഏതെങ്കിലും യാത്രികന്‍റെ ബാഗിനുള്ളില്‍ കയറി പറ്റിയ പാമ്പ് വിമാനത്തിനുള്ളില്‍ എത്തിയാതാകമെന്നും, അല്ലെങ്കില്‍ ആരെങ്കിലും രഹസ്യമായി കടത്താന്‍ ശ്രമിച്ച പാമ്പ്‌ ബാഗിനുള്ളില്‍ നിന്നും പുറത്തുവന്നതാകാമെന്നുമാണ് കരുതുന്നത്. 

Contact the author

International Desk

Recent Posts

International

10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More
International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More