തബ് ലീഗി സമ്മേളനത്തിൽ പങ്കെടുത്ത 12 പേർ കൊവിഡ്-19 ബാധിച്ച് മരിച്ചു

ഡൽഹിയിലെ നിസാമുദ്ദീനിലെ തബ് ലീഗി മതസമ്മേളനത്തിൽ പങ്കെടുത്ത് കൊവിഡ്- 19 രോഗം ബാധിച്ചവരിൽ 12 പേര്‍ മരിച്ചതായി  കേന്ദ്ര ആരോഗ്യ മന്ത്രാലയം. സമ്മേളനത്തിൽ സംബന്ധിച്ച 647 പേർക്ക് രണ്ടു ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം രോഗബാധിതരിൽ മൂന്നിലൊന്ന് പേർ  സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.

തബ് ലീ​ഗി സമ്മേളനത്തിൽ പങ്കെടുത്ത 75 പേർക്ക് തെലങ്കാനയിൽ  കൊവിഡ്-19 സ്ഥിരീകരിച്ചു. തെലങ്കാനയിൽ രോ​ഗ ബാധിതരുടെ എണ്ണം 230 ആയി. സംസ്ഥാനത്ത്  രോഗം ബാധിച്ച് ഇന്ന് രണ്ടുപേർ മരിച്ചു. രണ്ട് പേരും തബ് ലീ​ഗി സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് മരണം സംഖ്യ 11 ആയി.

തമിഴ്നാട്ടിൽ കൊവിഡ് രോ​ഗ ബാധിതരുടെ എണ്ണം ​ഗണ്യമായി വർദ്ധിച്ചു. ഇന്ന് മാത്രം 102 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ അസുഖം ബാധിച്ചവരുടെ എണ്ണം 400 പിന്നിട്ടു. ഇതിൽ 364  പേരും തബ് ലീ​ഗി സമ്മേളനത്തിൽ പങ്കെടുത്തവരാണ്.  തമിഴ്നാട് സർക്കാർ സംസ്ഥാനം മുഴുവൻ കൊവിഡ് സാധ്യതാ മേഖലയായി പ്രഖ്യാപിച്ചു. കഴിഞ്ഞ 3 ദിവസത്തിനിടെ 300 ഓളം പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ചത്. 11 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

മുംബൈ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാരാണ് അസുഖ ബാധിതരായത്. 150 ഓളം സിഐഎസ്എഫ് ജവാന്മാർ നിരീക്ഷണത്തിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായാണ് ഇവർ നിരീക്ഷണത്തിലുളളത്. കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ജവാന്മാർ കർശനമായി പാലിക്കണമെന്ന് സിഐഎസ് ആവശ്യപ്പെട്ടിട്ടണ്ട്. ‍

ഡൽഹി നിസാമുദ്ദീനിലെ തബ് ലീ​ഗ് മതസമ്മേളനവും , കുടിയേറ്റ തൊഴിലാളികളുടെ പലായനവും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തിരിച്ചടിയായെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംസ്ഥാന  ​ഗവർണമാരുമായും ​കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ​ഗവർണർമാരുമായും നടത്തിയ ​യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. വീഡിയോ കോൺഫ്രൻസിം​ഗിലൂടെയാണ് ​ഗവർണമാരെ രാഷ്ട്രപതി അഭിസംബോധന ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More