ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ച ഇന്ത്യന്‍ റസ്റ്റോറന്റ് അടച്ചുപൂട്ടി ബഹ്‌റൈന്‍

മനാമ: ബഹ്‌റൈനില്‍ ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ച ഇന്ത്യന്‍ റസ്റ്റോറന്റ് അടച്ചുപൂട്ടി. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ അദ്‌ലിയയിലുളള ലാന്റേണ്‍സ് റസ്റ്റോറന്റാണ് ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചത്. സംഭവത്തില്‍ ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിജാബ് ധരിച്ച സ്ത്രീയെ റസ്‌റ്റോറന്റ് മാനേജറാണ് അകത്തേക്ക് കയറാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് റസ്‌റ്റോറന്റിനെതിരെ ബഹ്‌റൈന്‍ ഭരണകൂടം നടപടിയെടുത്തത്. 

രാജ്യത്തെ ജനങ്ങളെ  അവരുടെ വസ്ത്രത്തിന്റെയും മറ്റ് ദേശീയ അടയാളങ്ങളുടെയും പേരില്‍ വേര്‍തിരിച്ചുകാണുന്ന നയങ്ങളും നിബന്ധനകളും അംഗീകരിക്കില്ല. റസ്റ്റോറന്റുകളും ഹോട്ടലുകളുമുള്‍പ്പെടെയുളള എല്ലാ ടൂറിസം കേന്ദ്രങ്ങള്‍ക്കും ബാധകമായ 1986-ലെ നിയമമനുസരിച്ച് റസ്റ്റോറന്റ് അടച്ചുപൂട്ടുകയാണ് എന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി റസ്റ്റോറന്റ് രംഗത്തെത്തി. ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ റസ്‌റ്റോറന്റിലേക്ക് കയറാന്‍ അനുവദിക്കാതിരുന്നത് മാനേജറാണെന്നും അയാളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും റസ്റ്റോറന്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മനോഹരമായ ബഹ്‌റൈനില്‍ കഴിഞ്ഞ 35 വര്‍ഷമായി വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന ഉപയോക്താക്കളെ സേവിക്കുന്ന സ്ഥാപനമാണ് ലാന്റേണ്‍സ് റസ്റ്റോറന്റ്.  എല്ലാ വിഭാഗം ജനങ്ങള്‍ക്കും കുടുംബത്തോടൊപ്പമെത്തി സമയം ചെലവഴിക്കാനുളള ഇടമാണ് ഞങ്ങളുടെ റസ്റ്റോറന്റ്. തെറ്റുചെയ്ത മാനേജറെ സസ്‌പെന്‍ഡ് ചെയ്തു. ഞങ്ങള്‍ക്കുപറ്റിയ വീഴ്ച്ചയുടെ പ്രായശ്ചിത്തമായി മാര്‍ച്ച് 29-ന് എല്ലാ ബഹ്‌റൈന്‍ പൗരന്മാര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്നതായിരിക്കും എന്നും റസ്റ്റോന്റ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More