നായകള്‍ ആത്മഹത്യ ചെയ്യുന്ന പാലം!

നായകള്‍ ആത്മഹത്യ ചെയ്യുന്ന ഇടം എന്ന നിലയില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ച പാലമാണ് സ്കോട്ട്ലാന്‍ഡിലെ മില്‍ട്ടനിലുള്ള ഓവർട്ടൺ പാലം. മൃഗങ്ങളുടെ ആത്മഹത്യയ്ക്ക് ശാസ്ത്രീയ അടിത്തറയില്ലെങ്കിലും ഇതുവരെ 600-ലധികം നായകള്‍ പാലത്തില്‍ നിന്നും ചാടി മരിക്കാന്‍ കാരണമെന്തെന്ന് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. ഓവർട്ടോൺ എസ്റ്റേറ്റുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ നായകളുമായി പോയാൽ പാലത്തിന്റെ ഒരു പ്രത്യേക പോയിന്റിൽ എത്തിയാൽ തികച്ചും നിഗൂഢമായ കാരണത്താൽ നായകൾ പെട്ടെന്ന് തന്നെ കൈവരിയുടെ മുകളിലൂടെ 50 അടിയോളം താഴേക്ക് കുതിച്ച് ചാടി ആത്മഹത്യ ചെയ്യും!.

ഏറ്റവും അത്ഭുതകരമെന്തെന്നാൽ നായകൾ എല്ലാം തന്നെ പാലത്തിന്റെ ഒരു വശത്തുള്ള ഒരേ പോയന്റിൽ നിന്നുമാണ് താഴെയുള്ള പാറയിലേക്ക് ചാടി ചാകുന്നത്. പ്രേതബാധയോ ആത്മഹത്യ ചെയ്യാനുള്ള നായ്‍ക്കളുടെ ആഗ്രഹമോ ഒന്നുമല്ല മറിച്ച് അബദ്ധത്തില്‍ ഉയരത്തില്‍ നിന്ന് ചാടാനുള്ള ത്വരയാണ് നായ്‍ക്കളെ കൊല്ലുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസങ്ങളിലാണ് പട്ടികള്‍ ആത്മഹത്യ ചെയ്യാനെത്തുന്നത്. നീണ്ട മൂക്കുകളുള്ള വര്‍ഗത്തില്‌പെട്ട പട്ടികളാണ് അതിലേറെയും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പ്രഥമദൃഷ്ടിയിൽ തന്നെ അസ്വാഭാവികത തോന്നിക്കുന്നതാണ് ഓവർട്ടൺ പാലം. 1895 ൽ ആർക്കിടക്ട് എച്ച്.ഇ മിൽനറാണ് പാലത്തിന്റെ ശിൽപി. ചായമെല്ലാം തേഞ്ഞുപോയ, പായൽ പിടിച്ച ചുറ്റുമതി ഇരുവശവും കാടുകയറിയ നിലയിൽ മരങ്ങളും വള്ളിപ്പടർപ്പുകളും പടർന്നിരിക്കുന്നു. ആരെയും അസ്വസ്ഥമാക്കുന്ന നിശബ്ദധ. നിഗൂഢത നിറഞ്ഞ ഈ പാലം 50 അടി ഉയരത്തിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. താഴെ വെള്ളമില്ല, വെറും കല്ലുകൾ മാത്രം. വീണയുടൻ ജീവനെടുക്കാൻ പാകത്തിന് കൂർത്ത കരുത്തുറ്റ പാറക്കല്ലുകൾ..!

ഇന്ന് സ്കൊട്ട്ലണ്ടിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഓവർട്ടൺ പാലം. ഈ അത്ഭുതപാലം കാണാന്‍ മാത്രമായി നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ഓവര്‍ട്ടണ്‍ പാതയിലൂടെ നായകളെയും കൂടെ കൊണ്ട് പോകുന്നവര്‍ സൂക്ഷിക്കുക എന്നൊരു സൂചിക ഇപ്പോള്‍ പാലത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More