44,272 - പേര്‍ ഗുരുതരാവസ്ഥയില്‍
ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 73,606 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ 13,23,561 പേര്‍. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് 46,486- പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 3,50,886 - പേര്‍ സുഖം പ്രാപിച്ചു.
മരണപ്പെട്ടവരില്‍ ഒന്‍പത് ലക്ഷത്തോളം പേര്‍ യൂറോപ്പില്‍ നിന്നാണ്. ഇറ്റലിയില്‍ ഇതിനകം 17,159 പേര്‍ ഇതിനകം മരണപ്പെട്ടു. 1,32,547-പേര്‍ക്കാണ് ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്.
സ്പെയിനില്‍ ഇതിനകം 13,697 - പേര്‍ മരണപ്പെട്ടു. 1,35,032- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്. എന്നാല്‍ യൂറോപ്പില്‍ രോഗ ബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ പക്ഷെ മരണനിരക്ക് കുറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ജര്‍മ്മനിയില്‍ ഇതുവരെ 1,640 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 102,232 - ആണ്.
അമേരിക്ക അതിവേഗം മുന്നിലേക്ക്
അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 665 പേരാണ് മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 10,366 - പേര്‍ ഇതിനകം മരണപ്പെട്ടു. 3,52,083 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇന്ന് മാത്രം 599 പേര്‍ മരണമടഞ്ഞു. 4,758 - പേരാണ് ന്യുയോര്‍ക്കില്‍ മാത്രം മരണമടഞ്ഞത്. ഇവിടെ മാത്രം 1,30,689 - പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
917- പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 37,505 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ 15,240- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 351 - പേര്‍ മരണമടഞ്ഞു. മിഷിഗണ്‍ - 617, ഫ്ലോറിഡ - 236, മസ്സാച്ചുസെറ്റ്സ് - 236, ലൂസിയാന - 512, ഇല്ലിനോയിസ് - 274, ജോര്‍ജ്ജിയ -228 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.
തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 338 പേര്‍ മരണമടഞ്ഞിട്ടുണ്ട്. 7984 - പേര്‍ക്കാണിവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി ത്തന്നെ തുടരുകയാണ്.
c