അമേരിക്ക: മരണം 11,910 - രോഗികള്‍ 3,80,918

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 1039 പേരാണ് മരണമടഞ്ഞത്.  ഏറ്റവും പുതിയ കണക്കനുസരിച്ച് 11,910 - പേര്‍ ഇതിനകം മരണപ്പെട്ടു. 3,80,918 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇന്ന് മാത്രം 731 പേര്‍ മരണമടഞ്ഞു.  ഇവിടെ മാത്രം  1,38,836 - പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

1003- പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 41,090 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍  15,240- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 410 - പേര്‍ മരണമടഞ്ഞു. മിഷിഗണ്‍ 727, ഫ്ലോറിഡ - 312, മസ്സാച്ചുസെറ്റ്സ് - 260, ലൂസിയാന  - 512, ഇല്ലിനോയിസ് - 307, ജോര്‍ജ്ജിയ -429 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. 

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച്   381 പേര്‍ മരണമടഞ്ഞിട്ടുണ്ട്. 8384 - പേര്‍ക്കാണിവിടെ  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി ത്തന്നെ തുടരുകയാണ്. 


Contact the author

Web Desk

Recent Posts

International

ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ സ്ത്രീകളെ ലക്ഷ്യം വെച്ച്; മസ്കിനെതിരെ യുവതികള്‍ കോടതിയില്‍

More
More
Web Desk 1 day ago
International

ട്വിറ്റര്‍ ആസ്ഥാനത്ത് ബെഡ്റൂം; അന്വേഷണ ഉത്തരവിനെതിരെ മസ്ക്

More
More
Web Desk 2 days ago
International

20,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍

More
More
International

ദക്ഷിണ കൊറിയന്‍ സീരീസുകള്‍ കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ

More
More
International

പേരുകള്‍ ബോംബും തോക്കുംപോലെ സ്‌ട്രോങ്ങാവണം; രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി നോർത്ത് കൊറിയ

More
More
International

പുടിന്‍ കോണിപ്പടിയില്‍ നിന്നും കാല്‍വഴുതി വീണു; ഗുരുതരപരിക്കെന്ന് റിപ്പോര്‍ട്ട്

More
More