സിഗ്മണ്ട് ഫ്രോയിഡിന്‍റെ കൊച്ചു മകളും ഫ്രോയിഡിന്‍റെ വിമര്‍ശകയുമായിരുന്ന സോഫി ഫ്രോയിഡ് അന്തരിച്ചു

വാഷിംഗ്‌ടണ്‍: ആധുനിക മനശാസ്ത്രത്തിന്റെ പിതാവും സൈക്കോ അനലിറ്റിക്കല്‍ തിയറിയുടെ ഉപജ്ഞാതാവുമായ സിഗ്മണ്ട് ഫ്രോയിഡിന്‍റെ കൊച്ചു മകളും സോഷ്യല്‍ സൈക്കോളജിസ്റ്റുമായ സോഫിയാ ഫ്രോയിഡ് അന്തരിച്ചു. പാന്‍ക്രിയാസിലുണ്ടായ അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന സോഫിയ 97-ാമത്തെ വയസ്സിലാണ് വിടവാങ്ങിയത്. ബോസ്റ്റണിലെ സിമ്മണ്‍ സര്‍വ്വകലാശാലയില്‍ മനശാസ്ത്ര വിഭാഗം പ്രൊഫസറായിരുന്നു. ശിശുമനശാസ്ത്രത്തില്‍ പ്രത്യേക പരിശീലനം നേടിയിരുന്നു.

സൈക്കോ അനലിറ്റിക്കല്‍ തിയറിയുടെ കടുത്ത വിമര്‍ശകയായിരുന്ന പ്രൊഫസര്‍ സോഫിയ ഫ്രോയിഡ് ഇത് സംബന്ധമായ നിരവധി അക്കാദമിക് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1924 -ല്‍ ആസ്ട്രേലിയയിലെ വിയന്നയിലാണ് ജനനം. സിഗ്മണ്ട് ഫ്രോയിഡിന്‍റെ മകന്‍ മാര്‍ട്ടിന്‍ ഫ്രോയിഡും ഏണസ്റ്റൈന്‍ ഫ്രോയിഡുമാണ് മാതാപിതാക്കള്‍. ജൂതന്മാര്‍ക്കെതിരായ നാസി ഭീഷണിയെ തുടര്‍ന്ന് സോഫിയയുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. തുടര്‍ന്ന് റാഡ്ക്ലിഫ്ഫ് കോളേജ്, സിമ്മണ്‍ സര്‍വ്വകലാശാല എന്നിവിടങ്ങളിലെ ഉപരിപഠനത്തിനുശേഷം സിമ്മണ്‍ സര്‍വ്വകലാശാലയില്‍ തന്നെ സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 

'ലിവിംഗ് ഇന്‍ ദി ഷാഡോ ഓഫ് ഫ്രോയിഡ് ഫാമിലി' എന്ന സോഫിയാ ഫ്രോയിഡിന്‍റെ ആത്മകഥാപരമായ പുസ്തകം പ്രസിദ്ധമാണ്. 1988- ല്‍ പ്രസിദ്ധീകരിച്ച 'മൈ ത്രീ മദേര്‍സ് ആന്‍ഡ്‌ അദര്‍ പാഷന്‍സ്' ഏറെ വിറ്റഴിഞ്ഞ പുസ്തകമാണ്. വിയന്നയിലെ തന്റെ മനോഹരമായ കുട്ടിക്കാലത്തെ കുറിച്ചും മറ്റനുഭവങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന ഈ പുസ്തകത്തിലും ഫ്രോയിഡ് കുടുംബം പ്രധാന വിഷയമാണ്. സിഗ്മണ്ട് ഫ്രോയിഡിന്‍റെ ഏറ്റവും ഒടുവില്‍ മരണപ്പെടുന്ന കൊച്ചുമകളാണ് സോഫിയാ ഫ്രോയിഡ്. 

Contact the author

International

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More