സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നു; സൌദി അറേബ്യയില്‍ മഴവില്‍ നിറമുള്ള കളിപ്പാട്ടങ്ങള്‍ കണ്ടുകെട്ടി

സൗദി: സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സൌദി അറേബ്യയില്‍ മഴവില്‍ നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മഴവില്‍ നിറത്തിലുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക. സ്വവര്‍ഗരതിക്ക് സമൂഹത്തില്‍ പ്രചാരണം ഏറി വരികയാണെന്നും അതിനാല്‍ വളര്‍ന്നുവരുന്ന കുട്ടികളിലേക്ക് തെറ്റായ സന്ദേശം പങ്കുവെക്കപ്പെടരുതെന്ന് കരുതിയാണ് ഇത്തരമൊരു തീരുമാനം ഭരണകൂടം സ്വീകരിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഇതിന്‍റെ ഭാഗമായി സൗദി തലസ്ഥാനമായ റിയാദിലെ കടകളിൽ ഹെയർ ക്ലിപ്പുകൾ, ടി-ഷർട്ടുകൾ, തൊപ്പികൾ, പെൻസിൽ കേസുകൾ തുടങ്ങിയവയെല്ലാം നീക്കം ചെയ്തു.

ഇസ്ലാമിക വിശ്വാസത്തിനും പൊതു ധാർമ്മികതയ്ക്കും വിരുദ്ധവുമാണ് സ്വവര്‍ഗരതി. യുവതലമുറയെ ലക്ഷ്യമിട്ടാണ് ഇത്തരം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സ്വവര്‍ഗ രതിയെ പ്രോത്സാഹിപ്പിക്കുന്ന വസ്തുക്കളും ചിഹ്നങ്ങളുമെല്ലാം നിരോധിക്കുകയാണ്. അത്തരം ഉത്പന്നങ്ങള്‍ ഇനിയും വില്‍ക്കുന്നവര്‍ക്കെതിരെ നിയമനടപടികളിലേക്ക് കടക്കുമെന്നും വാണിജ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ മാർവൽ സിനിമയായ "ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്" സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ സൗദി അറേബ്യയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിരുന്നില്ല. സൗദി അറേബ്യയുടെ ഈ പ്രവര്‍ത്തിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഒരു വിഭാഗം ആളുകളെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്താനാണ് ഭരണകൂടം ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം. സൗദി അറേബ്യയിൽ സ്വവർഗരതി വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More