മരണം ഒരുലക്ഷത്തിലേക്ക്, രോഗബാധിതര്‍ പതിനാറുലക്ഷം കവിഞ്ഞു

49,123 - പേര്‍ ഗുരുതരാവസ്ഥയില്‍

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 96,791 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനാറു ലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ച് 16,165,045 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് 49,123 - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 3,62,538-പേര്‍ സുഖം പ്രാപിച്ചു.

ഫ്രാന്‍സില്‍ നില ഗുരുതരം 

കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലിയെ മറികടക്കുന്ന തരത്തില്‍ നിയന്ത്രനാതീതമാണ് ഫ്രാന്‍സിലെ അവസ്ഥ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,341 പേര്‍ മരണമടഞ്ഞു  ഫ്രാന്‍സില്‍ ഇതിനകം 12, 210 പേര്‍ മരണപ്പെട്ടു.  1,17,749 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്.

 ഇറ്റലി - മരണസംഖ്യയില്‍ നേരിയ കുറവ് 

രോഗബാധിതരില്‍ മൂന്നിലൊന്ന് യൂറോപ്പില്‍ നിന്നാണ്. ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 610 പേരാണ് മരണപ്പെട്ടത്. ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 18, 279 ആയി. 1,43,626-പേര്‍ക്കാണ്  ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്‌. ഇന്നലെ ഇറ്റലിയില്‍ മരണസംഖ്യയില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.  

സ്പെയിന്‍ - ജര്‍മ്മനി

സ്പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  1,051 സ്പെയിനില്‍ ഇതിനകം 15, 843 - പേര്‍ മരണപ്പെട്ടു. 1,57,022- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌. എന്നാല്‍ യൂറോപ്പില്‍ രോഗ ബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ പക്ഷെ മരണനിരക്ക് കുറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ജര്‍മ്മനിയില്‍ ഇതുവരെ 2,607 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 118,235 - ആണ്.

മരണ നിരക്കില്‍ അമേരിക്ക സ്പെയിനിനെ മറികടന്നു 

അമേരിക്കയില്‍ അഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1900 പേരാണ് മരണപ്പെട്ടത്.  കോവിഡ്-19 മൂലമുള്ള മരണനിരക്ക് നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 16,697- പേര്‍ ഇതിനകം മരണപ്പെട്ടു. ഇന്നലെ ഇതേ സമയത്ത് മരണനിരക്ക് 14,797  ആയിരുന്നു.  4,68,895 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 7,067 ആയി. ഇവിടെ മാത്രം  1,61 ,504 - പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 1700- പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 51,027 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 559 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 20,453- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,076 - പേര്‍ മരണമടഞ്ഞ മിഷിഗണില്‍ 21,504പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ - 371, മസ്സാച്ചുസെറ്റ്സ് -503, ലൂസിയാന - 702, ഇല്ലിനോയിസ് -528, ജോര്‍ജ്ജിയ -412 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. 

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച്   455 പേര്‍ മരണമടഞ്ഞിട്ടുണ്ട്. 9,828  പേര്‍ക്കാണിവിടെ  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഇന്നലെ മരണനിരക്കില്‍ അല്പം കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും .സ്ഥിതിഗതികള്‍ വീണ്ടും വഷളാവുകയാണുണ്ടായത്. ഇപ്പോള്‍ നില അതീവ ഗുരുതരമായി തുടരുകയാണ്. 

italy,spain & france

covid -19 america statistics death toll corona virus lock down muzirizpost donald trump


Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More