മദ്യപിച്ച് വാഹനമോടിച്ച ഇന്‍ഡ്യാനയിലെ മേയര്‍ അറസ്റ്റില്‍

വാഷിംഗ്‌ടണ്‍: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ അമേരിക്കയിലെ ഇന്‍ഡ്യാന സംസ്ഥാനത്തെ മേയറെ അറസ്റ്റുചെയ്തു. ഇന്‍ഡ്യാന സംസ്ഥാനത്തെ ഫോര്‍ട്ട്‌ വെയ്ന്‍ നഗരത്തിലെ മേയര്‍ ടോം ഹെന്‍ട്രിയാണ് അറസ്റ്റിലായത്. മദ്യപിച്ച് വാഹനമോടിച്ച മേയറെ കഴിഞ്ഞ ശനിയാഴ്ച (ഒക്ടോബര്‍-9) രാത്രി 8 മണിയോടെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്‍ഡ്യാന പൊലീസിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്. മദ്യപിച്ച് വാഹനമോടിച്ച മേയര്‍ അപകടം വരുത്തിയതിനെ തുടര്‍ന്നാണ്‌ സംഭവം പൊലീസ് ശ്രദ്ധയില്‍ പെട്ടത്. 

കാര്‍ അപകടത്തില്‍ പെട്ടെങ്കിലും ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ ജനങ്ങളോടും തന്‍റെ കുടുംബാംഗങ്ങളോടും മാപ്പുചോദിക്കുന്നതായി മേയര്‍ ടോം ഹെന്‍ട്രി പ്രസ്താവനയില്‍ പറഞ്ഞു.  ആര്‍ക്കും പരിക്കില്ല എന്നത് തനിക്ക് ഏറെ ആശ്വാസം പകരുന്നതായും അദേഹം പറഞ്ഞു. അതേസമയം ശനിയാഴ്ച അറസ്റ്റുചെയ്ത മേയറെ രണ്ടുദിവസത്തെ റിമാണ്ടിനുശേഷം ഇന്നലെ (തിങ്കള്‍) വിട്ടയച്ചതായി ഇന്‍ഡ്യാന പോലീസ് അറിയിച്ചു.

നീണ്ട 14 വര്‍ഷമായി ഫോര്‍ട്ട്‌ വെയ്ന്‍ നഗരത്തിലെ മേയറാണ് ടോം ഹെന്‍ട്രി. നാലുതവണ തെരെഞ്ഞെടുക്കപ്പെട്ട ടോം ഹെന്‍ട്രി അഞ്ചാം തവണയും തെരഞ്ഞടുപ്പില്‍ മത്സരിക്കുകയാണ്. ഇതിനിടെയുണ്ടായ അറസ്റ്റും വാര്‍ത്തയും തന്‍റെ വിജയത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് അദ്ദേഹം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ്‌ ടോം ഹെന്‍ട്രി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ടോം ഡിഡിയേന്‍ ആണ് മേയര്‍ സ്ഥാനത്തേക്ക് അദ്ദേഹത്തന്റെ എതിരാളി.  

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More