സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച്ചയും കയ്യിന്റെ ചലനശേഷിയും നഷ്ടമായി

ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ഓഗസ്റ്റ് 12-ന് ന്യൂയോര്‍ക്കില്‍ ആക്രമണത്തിനിരയായ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച്ചയും കയ്യിന്റെ ചലനശേഷിയും നഷ്ടമായതായി റിപ്പോര്‍ട്ട്. റുഷ്ദിയുടെ ഏജന്റായ ആന്‍ഡ്രൂ വൈലി സ്പാനിഷ് മാധ്യമമായ എല്‍ പൈസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സല്‍മാന്‍ റുഷ്ദിയുടെ ശരീരത്തില്‍ ആഴത്തില്‍ മുറിവുകളുണ്ടെന്നും കൈഞരമ്പുകള്‍ മുറിഞ്ഞിട്ടുണ്ടെന്നും വൈലി പറഞ്ഞു.

'റുഷ്ദിയുടെ ശരീരത്തിലെ മുറിവുകള്‍ ആഴത്തിലുളളതാണ്. അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി. കഴുത്തില്‍ മൂന്ന് ഗുരുതരമായ മുറിവുകളുണ്ട്. കയ്യിലെ ഞരമ്പുകള്‍ മുറിഞ്ഞതിനാല്‍ ചലനശേഷി നഷ്ടമായി. നെഞ്ചിലും മറ്റ് ശരീര ഭാഗങ്ങളിലുമായി പതിനഞ്ചോളം മുറിവുകള്‍ വേറെയുണ്ട്'-ആന്‍ഡ്രു വൈലി പറഞ്ഞു. സല്‍മാന്‍ റുഷ്ദി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഓഗസ്റ്റ് 12-നാണ് ഷട്ട്വോക്വാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനെത്തിയ സല്‍മാന്‍ റുഷ്ദിക്കെതിരെ ആക്രമണമുണ്ടായത്. റുഷ്ദി വേദിയിലേക്ക് കയറുന്നതിനിടെ അക്രമി അദ്ദേഹത്തെ കഴുത്തില്‍ കുത്തി വീഴ്ത്തുകയായിരുന്നു. 

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സല്‍മാന്‍ റുഷ്ദി. 1981-ല്‍ പ്രസിദ്ധീകരിച്ച മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന് ബുക്കര്‍ പ്രൈസ് ലഭിച്ചിരുന്നു. എന്നാല്‍ സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിന്റെ പേരില്‍ അദ്ദേഹത്തിന് 1988 മുതല്‍ വധഭീഷണിയുണ്ടായിരുന്നു. ഇറാന്‍ പുസ്തകം നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചാണ് ഇറാന്‍ പുസ്തകം നിരോധിച്ചത്. ഇറാനെക്കൂടാതെ, ഇന്ത്യ, ബംഗ്ലാദേശ്, സുഡാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും സാത്താനിക് വേഴ്‌സസ് നിരോധിച്ചിട്ടുണ്ട്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More