വൈദിക ബാലപീഡനത്തിനെതിരെ കത്തോലിക്കാ സഭ കഴിയുന്നത്ര പോരാടുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

മനാമ: വൈദിക ബാലപീഡനത്തിനെതിരെ കത്തോലിക്കാ സഭ കഴിയുന്നത്ര പോരാടുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. 'സഭയ്ക്കുളളില്‍ കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് ദാരുണമായ കാര്യമാണ്. അതിനെതിരെ ഞങ്ങള്‍ കഴിയുന്നത്ര നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് വ്യക്തതയില്ലാത്ത കുറേയധികം പേര്‍ സഭയ്ക്കുളളില്‍തന്നെ ഉണ്ട്. ഞങ്ങള്‍ വൈദിക ബാലപീഡനത്തിനെതിരായ പോരാട്ടം തുടരുകയാണ്'- ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനുശേഷം തിരികെ മടങ്ങവേ വിമാനത്താവളത്തില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1980-കളുടെ പകുതിയിലാണ് ആദ്യമായി സഭകള്‍ക്കുളളിലെ ബാലപീഡനത്തെക്കുറിച്ചുളള വാര്‍ത്തകള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് ഓസ്‌ട്രേലിയ, ചിലി, ഫ്രാന്‍സ്, യുഎസ് തുടങ്ങി ലോകമെമ്പാടുമുളള രാജ്യങ്ങളില്‍ ബാലപീഡകരായ പുരോഹിതരെക്കുറിച്ച് ആരോപണങ്ങളുയര്‍ന്നു. ഈ വിഷയത്തില്‍ 'സീറോ ടോളറന്‍സ്' സമീപനമാണ് കത്തോലിക്ക സഭ സ്വീകരിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. നല്ല കാര്യങ്ങള്‍ക്കായി ദൈവത്തോട് നന്ദി പറയുമ്പോള്‍ മോശം കാര്യങ്ങള്‍ക്ക് സഭ ലജ്ജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

നാലുദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ബഹ്‌റൈനിലെത്തിയത്. ലോക മതസമ്മേളനത്തില്‍ 'കിഴക്കും പടിഞ്ഞാറും മനുഷ്യന്റെ നിലനില്‍പ്പിന്' എന്ന വിഷയത്തില്‍  സംസാരിക്കാനായിരുന്നു മാര്‍പ്പാപ്പയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More