യുക്രൈനുമായുളള യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം- പുടിന്‍

മോസ്‌കോ: യുക്രൈനുമായുളള യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണമെന്നാണ് റഷ്യക്ക് ആഗ്രഹമെന്ന് പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. യുദ്ധം അവസാനിപ്പിക്കാനായി തങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും എത്രയും വേഗം അവസാനിക്കുന്നതാണ് ഏറ്റവും നല്ലതെന്നും പുടിന്‍ പറഞ്ഞു. മോസ്‌കോയില്‍ നടന്ന സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗത്തിനുശേഷം മാധ്യമങ്ങളോടായിരുന്നു പുടിന്റെ പ്രതികരണം.

'യുക്രൈനുമായുളള യുദ്ധം അവസാനിപ്പിക്കാനാണ് ആഗ്രഹം. ഇതിനായി നയതന്ത്ര പരിഹാരം അനിവാര്യമായി വരും. സൈനിക സംഘട്ടനം വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയല്ല ലക്ഷ്യം. എന്നാല്‍ അമേരിക്കയില്‍നിന്ന് മിസൈലുകള്‍ വാങ്ങാനുളള യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്‌കിയുടെ തീരുമാനം റഷ്യ-യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ സഹായിക്കില്ല'- പുടിന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഫെബ്രുവരിയില്‍ റഷ്യ അധിനിവേശം നടത്തിയതിനുശേഷം യുക്രൈന്‍ പ്രസിഡന്റിന്റെ ആദ്യ വിദേശയാത്ര അമേരിക്കയിലേക്കായിരുന്നു. ഈ യാത്രയിലാണ് യുഎസില്‍നിന്നും മിസൈലുകള്‍ വാങ്ങാന്‍ തീരുമാനമായത്. യുക്രൈന് 1800 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച പ്രസിഡന്റ് ജോ ബൈഡന്‍, യുക്രൈന്‍ ഒരിക്കലും ഒറ്റയ്ക്കാവില്ലെന്നും അമേരിക്കന്‍ ജനത ഒപ്പമുണ്ടെന്നും സെലന്‍സ്‌കിക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

Contact the author

International Desk

Recent Posts

Web Desk 2 days ago
International

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

More
More
International

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റം; ബില്ല് പാസാക്കി ഉഗാണ്ട

More
More
International 4 days ago
International

ഖത്തറില്‍ ആള്‍താമസമുള്ള കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

More
More
International

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വനിത പോപ്‌ ഗായിക സലീന ഗോമസ്

More
More
International

പുടിനെതിരായ അറസ്റ്റ് വാറണ്ടിനെ പരിഹസിച്ച് റഷ്യ

More
More
International

വീണ്ടും നിയമം തെറ്റിച്ച് ഋഷി സുനക്; വളര്‍ത്ത് നായയുമായി പാര്‍ക്കില്‍

More
More