എഞ്ചിനില്‍ തീ; അബുദാബി- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരിച്ചിറക്കി

ദുബായ്: എഞ്ചിനില്‍ തീ കണ്ടതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. അബുദാബിയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനമാണ് ടേക്ക് ഓഫ് ചെയ്തയുടന്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. പുലര്‍ച്ചെ ഒരുമണിക്ക് അബുദാബിയില്‍നിന്ന് പുറപ്പെട്ട ഐ എക്‌സ് 348 വിമാനത്തിലാണ് തീ കണ്ടത്. ആയിരം അടി ഉയരത്തിലെത്തിയപ്പോള്‍ എഞ്ചിനില്‍ തീ പടര്‍ന്നതെന്നും ഉടന്‍തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. വിമാനത്തില്‍ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട്ടേക്ക് അയക്കും. ജനുവരി 23-ന് തിരുവനന്തപുരത്തുനിന്നും മസ്‌കറ്റിലേക്ക് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും സാങ്കേതിക തകരാര്‍ മൂലം പറന്ന് 45 മിനിറ്റുകള്‍ക്കുശേഷം തിരിച്ചിറക്കിയിരുന്നു. ഫ്‌ളൈറ്റ് മാനേജ്‌മെന്റ് സിസ്റ്റത്തിലായിരുന്നു തകരാര്‍.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More