ലൈംഗീക പീഡനക്കേസ്: അവന്‍ അത് ചെയ്യില്ല, നിരപരാധിയാണ്; ഹക്കീമിയെ പിന്തുണച്ച് മാതാവ്

പാരിസ്: ലൈംഗീക പീഡനക്കേസില്‍ മൊറോക്കോ താരം അഷ്‌റഫ്‌ ഹക്കീമിയെ പിന്തുണച്ച് മാതാവ്. കേസ് വ്യാജമാണെന്നും മകന്‍ നിരപരാധിയാണെന്നും ഹക്കീമിയുടെ മാതാവ് സൈദ മോഹ് പറഞ്ഞു. ആരോപണം വന്നതിനുശേഷം ഹക്കീമിയുമായി സംസാരിച്ചിരുന്നു. അവന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് തന്നോട് പറഞ്ഞു. സംഭവം നടന്നുവെന്ന് പറയുന്ന ദിവസം ഹക്കീമിയുടെ ഭാര്യയും വീട്ടിലുണ്ടായിരുന്നുവെന്നും മാതാവ് ലണ്ടൻ ആസ്ഥാനമായുള്ള 'അൽഅറബി അൽജദീദി'നോട് പറഞ്ഞു. 

ഹക്കീമിക്കെതിരെയുള്ള പരാതി വ്യാജമാണ്. വളരെ മികച്ച രീതിയിലാണ് ഞാന്‍ അവനെ വളര്‍ത്തിയത്. പീഡനപരാതി വന്നതിനുശേഷം ഞാന്‍ അവനുമായി സംസാരിച്ചിരുന്നു. പരാതി വ്യാജമാണെന്ന് ഹക്കീമി എന്നോട് പറഞ്ഞു. പീഡനം നടന്നുവെന്ന് പറയുന്ന വീട്ടില്‍ അവന്‍റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. അവിടെ എപ്പോഴും സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരമൊരു സ്ഥലത്തുവെച്ച് എങ്ങനെയാണ് പീഡിപ്പിക്കാന്‍ സാധിക്കുക - സൈദ മോഹ് ചോദിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഹക്കീമിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഫെബ്രുവരി 25 - നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹക്കീമി ചുംബിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് രക്ഷപ്പെട്ടതെന്നും ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹക്കീമിയെ പരിചയപ്പെട്ടതെന്നും യുവതി പൊലീസിനോട് പറഞ്ഞിരുന്നു. പരാതിക്കാരി രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ അന്വേഷണം പൂര്‍ത്തിയായതിനുശേഷം മാത്രമേ ഹക്കീമിക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ. പി എസ് ജി ക്ലബ്ബിന്‍റെ മികച്ച പ്രതിരോധ താരമാണ് ഹക്കീമി. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More