മുംബൈ: ഷാറൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനവേഷത്തിലെത്തിയ പത്താന് ഒ ടി ടിയിലേക്ക്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്സ് ഓഫീസില്‍ 1000 കോടിയും ഇതിനകം പിന്നിട്ട ചിത്രം തിയറ്ററുകളില്‍ 50 ദിവസവും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് സിനിമയുടെ ഒ ടി ടി റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്.
മാര്‍ച്ച് 22 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാവും പത്താന്റെ ഒടിടി റിലീസ്. എന്നാല്‍ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിര്‍മ്മാതാക്കളുടെയോ ഒടിടി പ്ലാറ്റ്ഫോമിന്റെയോ ഭാഗത്തുനിന്ന് ഇനിയും എത്തിയിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രമാണ് പത്താന്. സിനിമയ്ക്കെതിരെ ബഹിഷ്കരണ ക്യാമ്പെയിനുണ്ടായിരുന്നിട്ടും മികച്ച പ്രേക്ഷക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്. ഏകദേശം 250 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. ജനുവരി 25- നാണ് ചിത്രം തിയേറ്ററിലെത്തിയത്. നാലുവര്‍ഷത്തിനുശേഷം ഷാറൂഖ് ഖാന് മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് പത്താന്. ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.