ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

വാഷിംഗ്‌ടണ്‍: ട്വിറ്റര്‍ മുന്‍  മേധാവി ജാക്ക് ഡോര്‍സിക്കെതിരെ റിപ്പോര്‍ട്ടുമായി ഹിന്‍ഡന്‍ബര്‍ഗ്. പേയ്മെന്‍റ് സംവിധാനമായ ബ്ലോക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം പെരുപ്പിച്ചുകാട്ടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്ലോക്കിലെ 40 ശതമാനം മുതല്‍ 75 ശതമാനം വരെ അക്കൗണ്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്തല്‍. കണക്കുകളില്‍ കൃത്രിമം കാണിച്ച് നിയന്ത്രണങ്ങളെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിലൂടെ നിക്ഷേപകരെയും ഉപഭോക്താക്കളെയും വഞ്ചിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരാള്‍ക്ക് ഒന്നിലധികം അക്കൌണ്ടുകളുണ്ടെന്നും സാമ്പത്തിക തട്ടിപ്പിനും മറ്റുമായി അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ജീവനക്കാരുമായി സംസാരിച്ചും വിവിധ രേഖകള്‍ പരിശോധിച്ചുമാണ് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതെന്ന് ഹിന്‍ഡന്‍ബര്‍ഗ് അറിയിച്ചു. അതേസമയം, ഇതുവരെ വാര്‍ത്തയോട് പ്രതികരിക്കാന്‍ ജാക്ക് ഡോര്‍സി തയ്യാറായിട്ടില്ല.


Contact the author

Web Desk

Recent Posts

International

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ അനുശോചനം അറിയിച്ച് മാര്‍പാപ്പ

More
More
International

അക്രമണത്തെക്കുറിച്ചുള്ള എഴുത്ത് അത്ര എളുപ്പമാവില്ല - സല്‍മാന്‍ റുഷ്ദി

More
More
International

യുഎസിലെ ചില ജില്ലകളിലെ പ്രൈമറി സ്കൂളുകള്‍ ബൈബിൾ നിരോധിച്ചു

More
More
International

പ്രതിപക്ഷ നേതാവ് അറസ്റ്റില്‍; സെനഗലില്‍ പ്രതിഷേധം ആളിക്കത്തുന്നു

More
More
International

വേദിയില്‍ തട്ടിവീണ് ബൈഡന്‍; വീഡിയോ വൈറല്‍

More
More
Web Desk 5 days ago
International

ലോകത്തെ അതിസമ്പന്നമാരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്

More
More