ആഘോഷം അതിരുവിട്ടു; കോഹ്ലിയ്ക്ക് പിഴ

ബാംഗ്ലൂര്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ അതിരുവിട്ട ആഘോഷ പ്രകടനത്തിന്‍റെ പേരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് പിഴ. മാച്ച് ഫീയുടെ പത്ത് ശതമാനമാണ് പിഴ. ശിവം ദുബെയുടെ വിക്കറ്റ് ലഭിച്ചതിന് പിന്നാലെയാണ് കൊഹ്ലിയുടെ ആഘോഷം. മത്സരത്തിൽ മികച്ച  ബാറ്റിങാണ് ശിവം ദുബെ കാഴ്ചവെച്ചത്. 26 പന്തിൽ നിന്ന് 52 റൺസാണ് ദുബെ നേടിയത്. ഈ ഘട്ടത്തിലാണ് ശിവം ദുബെയുടെ വിക്കറ്റ് വീഴ്ത്തിയത്. ഇതിനുപിന്നാലെയാണ് കൊഹ്ലി ആഹ്ലാദ പ്രകടനം നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഐപിഎൽ കോഡ് ഓഫ് കോണ്ടക്ട് ആര്‍ട്ടിക്കിള്‍ 2.2 ലംഘിച്ചെന്നാണ് ഐപിഎൽ ഭരണസമിയുടെ കണ്ടെത്തൽ. 

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ സമാന രീതിയിലുള്ള ആഹ്ലാദ പ്രകടനം നടത്തിയതിന് മുംബൈ ഇന്ത്യൻസ് താരം ഹൃത്വിക് ഷൊക്കിനും  പിഴ ചുമത്തിയിരുന്നു. അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സരത്തില്‍ ചെന്നൈയാണ് വിജയിച്ചത്. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 226 റൺസാണ് നേടിയത്. ബാംഗ്ലൂരും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍മൂന്നാം സ്ഥാനത്ത് എത്തി.

Contact the author

Sports Desk

Recent Posts

National Desk 1 week ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 3 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 5 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 6 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 6 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 6 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More