കിം ജോങ് ഉൻ ഇല്ലാതായാല്‍ പിന്നെയാര് ഉത്തരകൊറിയയെ നയിക്കും?

1948 ൽ കിം ഇൽ-സും ഉത്തരകൊറിയ സ്ഥാപിച്ചതുമുതൽ കിം കുടുംബത്തിലെ ഒരു പുരുഷ അംഗമാണ് ഉത്തര കൊറിയയുടെ അധികാരം കൈകാര്യം ചെയ്തുവരുന്നത്. കുട്ടികള്‍ സ്കൂളില്‍ ചേരുന്ന കാലംതൊട്ട് പാടുന്ന, പഠിക്കുന്ന ഒരു പാട്ടുണ്ട്. അതിങ്ങനെയാണ് തുടങ്ങുന്നത്, ‘I want to see our leader Kim Jong-un...’ എനിക്ക് ഞങ്ങളുടെ നേതാവ് കിം ജോങ് ഉന്നിനെ കാണാൻ ആഗ്രഹമുണ്ടെന്ന്!. ഉത്തരകൊറിയന്‍ സമൂഹത്തില്‍ അത്രമാത്രം ആധിപത്യം സ്ഥാപിച്ച ഈ പ്രതീകാത്മകവും രാഷ്ട്രീയാത്മകാവുമായ വ്യക്തിത്വം ഇല്ലാതെ ഒരു ഉത്തര കൊറിയയെ എങ്ങനെ സങ്കൽപ്പിക്കാൻ കഴിയും? അവിടുത്തെ വരേണ്യവർഗങ്ങൾ എങ്ങനെ സ്വയം സംഘടിക്കും?

ഉത്തരം എളുപ്പമാണ്: ‘നമുക്കറിയില്ല’! അതിനേക്കാള്‍ രസകരമായ മറ്റൊരു ഉത്തരമുണ്ട്, ‘അവര്‍ക്കും അറിയില്ല’. അവര്‍ക്ക് ഒരിക്കലും അങ്ങിനെ ചിന്തിക്കേണ്ടി വന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

ഏറ്റവുമാദ്യം എപ്പോഴും ഒരു ‘കിം’ ഉണ്ടാകും

കിം ജോങ് ഉൻ അധികാരം ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്നതിനു മുന്‍പ്തന്നെ അദ്ദേഹത്തിന്റെ ഭരണം നിയമാനുസൃതമാക്കാൻ സഹായിക്കുന്നതിനായി അവർ ‘പെയ്ക്തു ബ്ലഡ്‌ലൈൻ’ എന്നൊരു പദം ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. കിം ഇൽ-സും ഗറില്ലാ യുദ്ധം നടത്തിയെന്നും, കിം ജോങ്-ഇൽ ജനിച്ചതെന്നും പറയപ്പെടുന്ന പവിത്രവും പൌരാണികവുമായ പർവതമാണ് പെയ്ക്തു. സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് കിം ജോങ് ഉൻ ഇപ്പോഴും അവിടെ പോകാറുണ്ട്. 

രാജ്യത്തിന്റെ പ്രത്യയശാസ്ത്ര ഹൃദയത്തിൽ എപ്പോഴും ഒരു ‘കിം’ ഉണ്ടാകും. അങ്ങിനെയൊരു നാമം തലപ്പത്തില്ലാത്ത ഉത്തരകൊറിയ എങ്ങനെയായിരിക്കും? 36 കാരനായ കിം ജോങ് ഉന്നിന് മൂന്നു കുട്ടികളുണ്ടെന്നാണ് പാണന്മാര്‍ പാടിനടക്കുന്നത്. മൂത്ത കുട്ടിക്ക് പത്തുവയസ്സേ ആയിട്ടൊള്ളൂ. അധികാരമേല്‍ക്കുമ്പോള്‍ കിം ജോങ് ഉന്നിന്‍റെ പ്രായം 27 വയസ്സ് ആയിരുന്നു.

അപ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ചോദ്യമാണ് ‘ഇനിയാര്?’ എന്നത്. കിമ്മിന്റെ കൂടെ പല സമയത്ത് പല ഉദ്യോഗസ്ഥരേ കാണാറുണ്ട്. എന്നാല്‍ ആര്‍ക്കാണ് കൂടുതല്‍ അധികാരം, ആരാണ് കിമ്മുമായി ഏറ്റവും അടുപ്പമുള്ളത് എന്നത് അവര്‍ക്കുപോലും അറിയുന്നുണ്ടാവില്ല. അത്തരം അനിശ്ചിതത്വങ്ങള്‍ക്കിടയിലും രാഷ്ടീയ നിരീക്ഷകര്‍ എത്തിച്ചേരുന്ന ചില പേരുകളുണ്ട്.

ശേഷിക്കുന്ന മൂന്ന് കിമ്മുകള്‍

കിം ജോങ് ഉൻ ഇല്ലാതായാല്‍ ഉത്തരകൊറിയയുടെ രാഷ്ട്രീയ രൂപീകരണത്തിൽ പങ്കാളികളാകാൻ സാധ്യതയുള്ള മൂന്ന് കിമ്മുകളുണ്ട്. ആദ്യത്തേയാള്‍ കിം യോ-ജോങാണ്, കിം ജോങ് ഉന്നിന്റെ അനുജത്തി. സിംഗപ്പൂരില്‍വെച്ച് നടന്ന ട്രംപ്-കിം ഉച്ചകോടിയിൽ കരാർ ഒപ്പിടുമ്പോള്‍ പേന കൈമാറിയിരുന്നത് അവരായിരുന്നു. കിം ജോങ് ഉന്നിനോട് അത്രയും അടുപ്പം കാത്തു സൂക്ഷിക്കുന്ന മാറ്റാരുമില്ലെന്നാണ് പുറമെയുള്ള സംസാരം. രാഷ്ട്രീയത്തില്‍ അതീവ തല്പരയും ബുദ്ധിമതിയുമായ അവള്‍ തന്‍റെ പിന്‍ഗാമിയായി വരണം എന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം. എന്നിരുന്നാലും, അവൾ ഒരു സ്ത്രീയാണ്. പുരുഷാധിപത്യം അത്രയ്ക്ക് വേരൂന്നിയ ഒരു രാജ്യത്ത് അവര്‍ തലപ്പത്തെത്തുന്നത് അവിടത്തെ സമൂഹത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്ന് നിരീക്ഷകര്‍ പറയുന്നു.

കിം ജോങ്-ചുൾ ആണ് രണ്ടാമന്‍. കിം ജോങ് ഉന്നിന്റെ ജ്യേഷ്ഠന്‍. പക്ഷേ ഒരിക്കലും രാഷ്ട്രീയത്തിലോ അധികാരത്തിലോ താൽപ്പര്യം പ്രകടിപ്പിക്കാത്ത ആളാണ്‌ കക്ഷി. മറ്റൊരാള്‍ കിം ജോങ്-ഇലിന്റെ അർദ്ധസഹോദരനായ കിം പ്യോങ്-ഇൽ ആണ്. അദ്ദേഹത്തിന്‍റെ അമ്മ, അതായത് കിം ജോങ്-ഇലിന്റെ രണ്ടാനമ്മ, അദ്ദേഹത്തെ കിം ഇൽ-സുങ്ങിന്റെ പിൻഗാമിയാക്കാൻ കച്ചകെട്ടിയിറങ്ങിയിരുന്നു പണ്ട്. പക്ഷെ, പരാജയപ്പെട്ടു. 1979 ൽ കിം പ്യോങ്-ഇലിനെ യൂറോപ്പിലേക്ക് അയക്കപ്പെട്ടു. അദ്ദേഹം വിവിധ അംബാസഡർ പദവികൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രമാണ് അദ്ദേഹം ഉത്തര കൊറിയയിലേക്ക് മടങ്ങിയെത്തിയത്. അത്ര പ്രധാനികളല്ലാത്ത വേറെ ചിലരുടെ പേരുകള്‍ കൂടെ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും, അവരുടെ പേരിനു മുന്‍പിലൊന്നും ‘കിം’ ഇല്ല എന്നതാണ് പ്രശ്നം. 

Contact the author

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More