എ ഐയില്‍ പതിയിരിക്കുന്നത് വലിയ അപകടം; എ ഐയുടെ തലതൊട്ടപ്പന്‍ ഗൂഗിളില്‍നിന്ന് രാജിവെച്ചു

നിര്‍മ്മിത ബുദ്ധി എന്ന( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തത്തിന് വഴിതെളിച്ചവരില്‍ ഏറ്റവും മുന്നിലുളള കംപ്യൂട്ടര്‍ സയന്‍സ് വിദഗ്ദനാണ് ജെഫ്രി ഹിന്റണ്‍. 2012-ല്‍ ഹിന്റണും അദ്ദേഹത്തിന്റെ രണ്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ടൊറന്റോ യൂണിവേഴ്‌സിറ്റിയില്‍വെച്ച് എ ഐയ്ക്ക് ബീജാവാപം നല്‍കി. അതാണ് ലോകോത്തര ടെക് കമ്പനികളെല്ലാം ഇന്നും പിന്‍തുടരുന്ന എ ഐയ്ക്ക് ധിഷണാപരമായ അടിത്തറ നല്‍കിയത്. നിര്‍മ്മിത ബുദ്ധി പ്ലാറ്റ്‌ഫോം വിപുലപ്പെടുത്താനുളള കര്‍മ്മപദ്ധതികള്‍ക്ക് വര്‍ഷങ്ങള്‍ക്കുമുന്‍പു തന്നെ ഗൂഗിള്‍ തുടക്കം കുറിച്ചിരുന്നു. ജെഫ്രി ഹിന്റണായിരുന്നു അതിന് നേതൃത്വം നല്‍കിയിരുന്നത്. 

മനുഷ്യബുദ്ധിക്ക് സമാനമായി വിവേകം, തിരിച്ചറിയല്‍, തീരുമാനമെടുക്കല്‍, സംസാരിക്കല്‍, വിശകലനം ചെയ്യല്‍, വിവര്‍ത്തനം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ കംപ്യൂട്ടറുകള്‍ അല്ലെങ്കില്‍ റോബോട്ടുകള്‍ പ്രാവര്‍ത്തികമാക്കുന്ന സാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ചാറ്റ് ജിപിടിയെ വെല്ലുന്ന ബാര്‍ഡ് എന്ന എ ഐ മുതല്‍ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുളള നിരവധി സാങ്കേതിക വിദ്യകളാണ് ഗൂഗിളിന്റെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഹിന്റന്റെ രാജി ഗൂഗിളിന് വലിയ തിരിച്ചടിയാണ്. 

ഇക്കാലമത്രയും താന്‍ ചെയ്ത ജോലിയോര്‍ത്ത് കുറ്റബോധം തോന്നുന്നുണ്ടെന്ന് തുറന്നുപറഞ്ഞാണ് ഹിന്റണ്‍ ഗൂഗിളില്‍നിന്നും പടിയിറങ്ങുന്നത്. ഇനിമുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടത്തെക്കുറിച്ച് സംസാരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഗൂഗിളിലെ ജോലി അതിനൊരു തടസമായിരുന്നു. നിര്‍മ്മിത ബുദ്ധി കേന്ദ്രീകരിച്ചുളള ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ ഇക്കാലമത്രയും ഉത്തരവാദിത്തത്തോടെയാണ് നടന്നത്. മറിച്ചുളള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ് എന്നും അദ്ദേഹം പറയുന്നു. 

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുളള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഓപ്പണ്‍ എ ഐ നിര്‍മ്മിച്ച ചാറ്റ് ജിപിടി ലോകമാകെ ഒരു തരംഗമായതോടെ അമേരിക്കയില്‍മാത്രം ആയിരത്തിലധികം സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുളള വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ ഇലോണ്‍ മസ്‌ക് അടക്കമുളള വന്‍കിട നിക്ഷേപകര്‍ നിര്‍മ്മിതബുദ്ധിയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ചൂണ്ടിക്കാട്ടി പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചു. 

മനുഷ്യബുദ്ധിയേക്കാള്‍ വളരാന്‍ സ്വയം കഴിയാത്തിടത്തോളം കാലം നിര്‍മ്മിത ബുദ്ധി മനുഷ്യകുലത്തിനൊരു ഭീഷണിയല്ല എന്നാണ് ജെഫ്രി ഹിന്റണ്‍ പറയുന്നത്. പക്ഷെ, എ ഐയ്ക്ക് മനുഷ്യബുദ്ധിയേയും കവച്ചുവയ്ക്കാന്‍ അധികം സമയം വേണ്ടിവരില്ലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. പരിശീലിപ്പിക്കാത്ത കാര്യങ്ങള്‍പോലും ചെയ്യാന്‍ കഴിയുന്ന ചാറ്റ് ബോട്ടാണ് ഹിന്റന്റെ നേതൃത്വത്തില്‍ തന്നെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ബാര്‍ഡ്. മനുഷ്യമസ്തിഷ്‌കത്തിന് സാധ്യമായ ധിഷണാശക്തി, വിവേചനബോധം, സര്‍ഗാത്മകത തുടങ്ങിയവയൊന്നും സമീപഭാവിയില്‍ ഉണ്ടായേക്കില്ലെന്ന് പറയുമ്പോഴും ബാര്‍ഡ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഇത്തരം കാര്യങ്ങള്‍ സാക്ഷാത്കരിക്കാന്‍വേണ്ടിയാണ്. ചുരുക്കത്തില്‍ ഹിന്റന്റെ ഗൂഗിളില്‍നിന്നുളള പിന്മാറ്റവും എ ഐയെ പേടിക്കണമെന്ന തുറന്നുപറച്ചിലും വരാനിരിക്കുന്ന വലിയ അപകടത്തിന്റെ സൂചനയാണ് നല്‍കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More